App Logo

No.1 PSC Learning App

1M+ Downloads
ശുക്രൻ്റെ ഉപരിതലവും അന്തരീക്ഷവും പഠിക്കാനുള്ള ഉപഗ്രഹം:

Aശുക്രയാൻ 2

Bമംഗൾയാൻ 1

Cശുക്രയാൻ 1

Dഇവയൊന്നും അല്ല

Answer:

C. ശുക്രയാൻ 1

Read Explanation:

  • ശുക്രന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുന്നതിനായി ISRO രൂപ കൽപ്പന ചെയ്യുന്ന ഉപഗ്രഹം 
  • 2012-ലാണ് ശുക്രയാൻ-1 എന്ന ആശയം ISRO മുന്നോട്ട് വച്ചത് 
  • ശുക്രനെ കുറിച്ച് സമഗ്രമായ പഠനം നടത്തുക എന്നതാണ് പ്രധാനമായും ശുക്രയാൻ ദൗത്യത്തിന്റെ ലക്ഷ്യം.

ശുക്രൻ (വീനസ്)

  • പ്രഭാത നക്ഷത്രം (Morning Star), സായാഹ്‌ന നക്ഷത്രം (Evening Star) എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹം.
  • ലൂസിഫർ എന്നറിയപ്പെടുന്ന സൗരയൂഥത്തിലെ ഗ്രഹം
  • റോമൻ ജനതയുടെ പ്രണയദേവതയുടെ പേര് - വീനസ്
  • ഏറ്റവും തിളക്കമുള്ള ഗ്രഹം
  • ശുക്രനിലെ തിളക്കത്തിന് കാരണം - ശുക്രമേഘങ്ങൾ മൂലമുള്ള സൂര്യപ്രകാശ പ്രതിഫലനം 
  • ഏറ്റവും ചൂട് കൂടിയ ഗ്രഹം 
  • ഹരിതഗൃഹപ്രഭാവമാണ് ശുക്രനിൽ ചൂട് കൂടാൻ കാരണം.
  • ഭൂമിക്ക് പുറമെ ഹരിതഗൃഹപ്രഭാവമുള്ള ഏകഗ്രഹം ശുക്രനാണ്
  • വലുപ്പത്തിൽ ആറാം സ്ഥാനത്തുള്ള ഗ്രഹം
  • സൾഫ്യൂറിക് ആസിഡ് നിറഞ്ഞ മേഘപാളികളാൽ മൂടപെട്ടതാണ് ശുക്രൻ.
  • അതിനാൽ ആസിഡ് മഴ തുടർച്ചയായി വീനസിൽ പെയ്യുന്നു.
  • അഗ്നിപർവ്വതങ്ങളും, സമതലങ്ങളും ചേർന്നതാണ് ശുക്രന്റെ ഉപരിതലം.
  • വീനസിൽ സ്ഥിതിചെയ്യുന്ന ഏറ്റവം വലിയ കൊടുമുടി - മാക്‌സ്‌വെൽ മോണ്ട്സ്
  • ശുക്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന വാതകം - കാർബൺ ഡയോക്‌സൈഡ്
  • ശുക്രനിലെ വിശാലമായ പീഠഭൂമിയാണ് ലക്ഷ്മിപ്ലാനം.

ഭൂമിയും ശുക്രനും :

  • ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹം
  • 'ഭൂമിയുടെ ഇരട്ട' എന്നറിയപ്പെടുന്നു.
  • ഭൂമിക്ക് സമാനമായ വലുപ്പം ഉള്ളതിനാലാണ് ഇങ്ങനെ അറിയപ്പെടുന്നത്.
  • രാത്രിയിൽ ചന്ദ്രൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്നും കാണുവാൻ സാധിക്കുന്ന ഏറ്റവും തിളക്കമേറിയ ആകാശഗോളം

സൂര്യനും ശുക്രനും

  • 'സൂര്യന്റെ അരുമ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഗ്രഹം
  • സൂര്യനിൽ നിന്നുള്ള ശുക്രന്റെ അകലം - 0.7 അസ്‌ട്രോണോമിക്കൽ യൂണിറ്റ്
  • സൂര്യപ്രകാശ പ്രതിഫലനം ഏറ്റവും കൂടുതലുള്ള ഗ്രഹം
  • ഭൂമിക്കും സൂര്യനുമിടയിൽ ശുക്രൻ വരുന്ന പ്രതിഭാസം - ശുക്രസംതരണം
  • ശുക്രസംതരണം എന്ന പ്രതിഭാസം ആദ്യമായി പ്രവചിച്ചത് - കെല്ലർ
  • ഏറ്റവും ഒടുവിലത്തെ ശുക്രസംതരണം ദൃശ്യമായത് - 2012 ജൂൺ 6
  • കിഴക്കുനിന്നും പടിഞ്ഞാറോട്ട് കറങ്ങുന്ന ഗ്രഹങ്ങൾ - വീനസ്, യുറാനസ്
  • സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്ന ഗ്രഹം - വീനസ്
  • ശുക്രന്റെ ഭ്രമണകാലം 243 ദിവസമാണ്. (ഏറ്റവും വേഗം കുറഞ്ഞ സ്വയം ഭ്രമണമാണിത്).
  • ഭ്രമണകാലം പരിക്രമണകാലത്തിനേക്കാൾ കൂടുതലുള്ള ഗ്രഹം.
  • പരിക്രമണത്തേക്കാൾ സ്വയം ഭ്രമണത്തിന് കൂടുതൽ സമയം ആവശ്യമുള്ളതിനാലാണ് ശുക്രനിൽ വർഷത്തേക്കാൾ ദിവസത്തിന് ദൈർഘ്യം കൂടുന്നത്.
  • സൂര്യനെ വലം വെക്കാൻ 244 ദിവസമാണ് വേണ്ടത്. 
  • ഏറ്റവും വൃത്താകാരമായ പ്രദക്ഷിണപഥമുള്ള ഗ്രഹം

ശുക്രനിലെ പര്യവേഷണങ്ങൾ :

  • ശുക്രഗ്രഹത്തെ നിരീക്ഷിക്കുവാൻ വിക്ഷേപിച്ച ആദ്യ പേടകമായ മറീനർ 2 വിക്ഷേപിച്ച രാജ്യം - അമേരിക്ക (1962)
  • ശുക്രനിൽ പര്യവേഷണം നടത്താൻ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച വാഹന പരമ്പരയാണ് വെനെറ .
  • ശുക്രനെ പഠിക്കുവാനായി യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച പേടകം - വീനസ് എക്‌സ്പ്രസ്സ്
  • ശുക്രനിലെ അന്തരീക്ഷത്തിൽ ഓസോൺ പാളിയുണ്ടെന്ന് നിരീക്ഷിച്ച ബഹിരാകാശ പേടകം - വീനസ് എക്‌സ്പ്രസ്സ്

 

 


Related Questions:

ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ "ജിസാറ്റ്‌-20" വിക്ഷേപണം നടത്തിയത് എവിടെ നിന്നാണ് ?
ISRO വിജയകരമായി പരീക്ഷിച്ച അന്തരീക്ഷ ഓക്സിജൻ ശ്വസിച്ച് പറക്കുന്ന റോക്കറ്റ് ഏത് ?
നാസയുടെ ചീഫ് ടെക്നോളജിസ്റ്റായി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ?
സ്വതന്ത്ര്യമായി ടാർഗെറ്റു ചെയ്യാവുന്ന ഒന്നിലധികം റീ-എൻട്രി വെഹിക്കിളുകൾ ഘടിപ്പിച്ച ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ ഏത് ?
ബഹിരാകാശ ശാസ്ത്രത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ കൽപന ചൗള ഗവേഷണ കേന്ദ്രം സ്ഥാപിച്ചത് എവിടെയാണ് ?