Challenger App

No.1 PSC Learning App

1M+ Downloads
ശുചീന്ദ്രം സത്യാഗ്രഹം, തിരുവാർപ്പ് സത്യാഗ്രഹം എന്നിവ നടന്നത് ആരുടെ ഭരണ കാലത്താണ് ?

Aറാണി സേതു ലക്ഷ്മിഭായ്

Bശ്രീ ചിത്തിര തിരുനാൾ

Cധർമ്മരാജ

Dവിശാഖം തിരുനാൾ

Answer:

A. റാണി സേതു ലക്ഷ്മിഭായ്

Read Explanation:

ശുചീന്ദ്രം സത്യാഗ്രഹം:

  • 1926ലായിരുന്നു ശുചീന്ദ്രം സത്യാഗ്രഹം നടന്നത്
  • സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ഗാന്ധിയൻ നേതാവായ ഡോ.നായിഡുവായിരുന്നു.
  • സമരത്തിന്റെ പ്രധാന ലക്ഷ്യം ശുചീന്ദ്രം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവർണ ഹിന്ദുക്കൾക്ക് നടക്കാൻ അനുവാദം കിട്ടുക, ക്ഷേത്രപ്രവേശനം ലഭിക്കുക എന്നിവയായിരുന്നു.
  • സത്യാഗ്രഹം വിജയിച്ചില്ല എങ്കിലും ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിന്മൽ അനുകൂല വിധി വന്നതിനെ തുടർന്ന് അവിടത്തെ പൊതുനിരത്തുകൾ അവർണർക്ക് തുറന്നു കൊടുത്തു.

തിരുവാർപ്പ് സത്യാഗ്രഹം:

  • തിരുവാർപ്പ് ക്ഷേത്രത്തിന് ചുറ്റുമുള്ള നടപ്പ് വഴിയിലൂടെ അവർണർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ നടന്ന പ്രക്ഷോഭമാണ് തിരുവാർപ്പ് സത്യഗ്രഹം.
  • 1927 ഒക്ടോബർ ആറിനാണ് സത്യഗ്രഹം ആരംഭിച്ചത്.
  • ഈ സത്യാഗ്രഹവും വിജയിച്ചില്ലെങ്കിലും,1936ൽ തിരുവിതാംകൂറിൽ ശ്രീചിത്തിര തിരുനാൾ ക്ഷേത്രപ്രവേശന വിളംബരം ചെയ്തതോടെ അവർണർക്കും സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും ലഭിച്ചു

Related Questions:

നാഗർകോവിലിൽ ലണ്ടൻ മിഷൻ സൊസൈറ്റി (LMS) പ്രവർത്തനം ആരംഭിച്ചത് ആരുടെ ഭരണകാലത്താണ് ?

തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാളിനെപ്പറ്റി താഴെ പറയുന്നവയിൽ ഏതാണ് ശരിയായത്?

  1. സ്വാതിതിരുനാളിൻ്റെ കൊട്ടാരത്തിലെ പ്രശസ്‌ത സംഗീതജ്ഞനായ മേരുസ്വാമി അറിയപ്പെട്ടിരുന്നത് കോകില കാണ്ഡ.
  2. മോഹനകല്യാണി എന്ന രാഗം സൃഷ്ടിച്ചത് സ്വാതി തിരുനാൾ ആണ്.
  3. ശുചിന്ദ്രം ക്ഷേത്രത്തിൽ നടത്തിയ സത്യപരീക്ഷ (പരീക്ഷണത്തിലൂടെയുള്ള .വിചാരണ) സ്വാതി തിരുനാൾ നിരോധിച്ചു
  4. ത്യാഗരാജ സ്വാമികളുടെ ശിഷ്യനായ കണ്ണയ്യ ഭാഗവതർ സ്വാതിതിരുനാളിന്റെ കൊട്ടാരം പ്രമാണിയായിരുന്നു
    Who established a Huzur court in Travancore?
    ടിപ്പുവിൻറെ ആക്രമണം തടയാൻ നെടുംകോട്ട നിർമ്മിച്ചത് ആരായിരുന്നു ?
    ജാതിഭേദമില്ലാതെ തിരുവിതാംകൂറിൽ സ്‌കൂൾ പ്രവേശനം അനുവദിച്ചത് ഏത് വർഷം ?