App Logo

No.1 PSC Learning App

1M+ Downloads
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് അരങ്ങേറാൻ വേണ്ടി രചിക്കപ്പെട്ട നാടകം :

Aകൃഷ്ണചരിതം

Bരാമായണം

Cപ്രദ്യുമ്നാഭ്യുദയം

Dയമകകാവ്യങ്ങൾ

Answer:

C. പ്രദ്യുമ്നാഭ്യുദയം

Read Explanation:

പുരാതന ഗ്രന്ഥങ്ങൾ

  • ശങ്കരാചാര്യരും കുലശേഖര ആഴ്വാരും സമകാലികരായിരുന്നു എന്നതിന് തെളിവ് നൽകുന്ന ഗ്രന്ഥങ്ങൾ - ശിവാനന്ദലഹരി, തൃശ്ശൂർ തെക്കേമഠത്തിലുള്ള താളിയോല ഗ്രന്ഥങ്ങൾ

  • കുലശേഖരന്റെ സദസ്യനായിരുന്ന വാസുദേവ ഭട്ടതിരിയുടെ രചന - യമകകാവ്യങ്ങൾ

  • 'പ്രദ്യുമ്നാഭ്യുദയം' എന്ന സംസ്കൃത നാടകത്തിന്റെ രചയിതാവ് - രവിവർമ്മ കുലശേഖരൻ (1299-1314)

  • ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് അരങ്ങേറാൻ വേണ്ടി രചിക്കപ്പെട്ട നാടകം - പ്രദ്യുമ്നാഭ്യുദയം

  • രവി വർമ്മ കുലശേഖരന്റെ പ്രതിഭാവിലാസത്തെ പ്രകടമാക്കുന്ന രചന - പ്രദ്യുമ്നാഭ്യുദയം

  • 'അലങ്കാരസർവ്വസ്വ' എന്ന വ്യാഖ്യാനത്തിന്റെ രചയിതാവ് - സമുദ്രബന്ധൻ

  • രവിവർമ്മ കുലശേഖരന്റെ സദസ്യൻ - സമുദ്രബന്ധൻ

ശുകസന്ദേശം

  • 14 -ാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ എഴുതിയ രചന

  • "ശുകസന്ദേശ"ത്തിന്റെ രചയിതാവ് - ലക്ഷ്മീദാസൻ

  • നായകൻ സന്ദേശവാഹകനായ ശുകത്തിന് രാമേശ്വരം മുതൽ തൃക്കണാമതിലകം വരെയുള്ള മാർഗ്ഗം പറഞ്ഞുകൊടുക്കുന്ന കൂട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, തിരുവല്ല, കടുത്തുരുത്തി, തൃപ്പൂണിത്തുറ, തൃക്കരിയൂർ, മഹോദയപുരം, തൃക്കണാമതിലകം എന്നീ സ്ഥലങ്ങൾ വർണ്ണിക്കുന്നുണ്ട്.

  • പെരിയാറും മഹോദയപുരസുന്ദരിമാരുടെ ലീലാവി ലാസങ്ങളും ഇതിൽ വർണ്ണനാ വിഷയങ്ങളാണ്.


Related Questions:

പോർട്ടുഗീസ് കാലഘട്ടത്തിൽ കൊച്ചി വാണിരുന്നവരിൽ ഏറ്റവും പ്രാപ്തനായിരുന്ന കേശവരാമവർമ്മയുടെ കഥ അഞ്ച് അങ്കണങ്ങളിലായി വർണ്ണിക്കുന്ന രചന :
പ്രാചീന കേരളത്തിൽ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്നത് :
.................. are big stones of different shapes, placed over graves in ancient Tamilakam.
The region ranging from Tirupati in Andhra Pradesh to ....................... was called Tamilakam in ancient period.
ജീവക ചിന്താമണി എന്ന സംഘകാല കൃതി രചിച്ചത് ആര് ?