App Logo

No.1 PSC Learning App

1M+ Downloads
ശ്രീരംഗപട്ടണം ഉടമ്പടിയിൽ ഒപ്പുവെച്ച ഇന്ത്യൻ നാട്ടുരാജാവ്

Aസിറാജ് ഉദ് ദൗല

Bപഴശ്ശിരാജ

Cടിപ്പു സുൽത്താൻ

Dനാനാ സാഹിബ്

Answer:

C. ടിപ്പു സുൽത്താൻ

Read Explanation:

ശ്രീരംഗപട്ടണം ഉടമ്പടി

  • മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തെത്തുടർന്ന് മൈസൂർ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കോൺവാലിസ് പ്രഭുവും, ഹൈദരാബാദ് നിസ്സാമിന്റെ പ്രതിനിധിയും, മറാട്ട സാമ്രാജ്യവും കൂടി ഒപ്പുവച്ച ഉടമ്പടി
  • 1792 മാർച്ച് 18 ന് മൈസൂർ രാജ്യത്തിന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തിൽ വച്ചാണ് ഉടമ്പടി ഒപ്പുവച്ചത്.
  • ഈ ഉടമ്പടി മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന് (1790-1792) അന്ത്യം കുറിച്ചു.

ശ്രീരംഗപട്ടണം ഉടമ്പടിയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ:

  • ടിപ്പു സുൽത്താൻ തന്റെ രാജ്യത്തിന്റെ പകുതി പ്രദേശങ്ങൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വിട്ടുകൊടുത്തു.
  • തുംഗഭദ്ര നദിയോളം വരുന്ന പ്രദേശങ്ങൾ മറാത്തയ്ക്കും,കടപ്പയിലെയും ഗണ്ടിക്കോട്ടയിലെയും  കോട്ടകൾ നിസാമിനും ലഭിച്ചു. 
  • ബ്രിട്ടീഷുകാർക്ക് ഒരു വലിയ തുക യുദ്ധ നഷ്ടപരിഹാരമായി നൽകാൻ ടിപ്പു സുൽത്താൻ നിർബന്ധിതനായി 
  • കരാർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി അതു തീരുന്നതുവരെ ടിപ്പുവിന് തന്റെ മൂന്നു ആൺമക്കളിൽ രണ്ടുപേരെയും യുദ്ധത്തടവുകാരായി കമ്പനിക്ക് വിട്ടുനൽകേണ്ടി വന്നു.
  • വോഡയാർ രാജവംശത്തെ ബ്രിട്ടീഷുകാർ മൈസൂരിൽ പുനഃസ്ഥാപിച്ചു.
  • ശ്രീരംഗപട്ടണം ഉടമ്പടി മൈസൂർ സാമ്രാജ്യത്തെ ഗണ്യമായി ദുർബലപ്പെടുത്തുകയും ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യം ശക്തിപ്പെടുത്തുകയും ചെയ്തു. 

Related Questions:

In which year the last election of Indian Legislature under the Government of India Act, 1919 was held?
Which British officer fought in the famous Battle of Chinhat?
ഒന്നാം മറാത്ത യുദ്ധത്തിന്റെ കാലഘട്ടം ഏതാണ് ?
Simon Commission in 1928 came to India with the purpose
What was the major impact of British policies on Indian handicrafts?