App Logo

No.1 PSC Learning App

1M+ Downloads
സംഘകാലത്ത് കേരളത്തിലെ പ്രസിദ്ധമായ വാണിജ്യ തുറമുഖം ?

Aമുസിരിസ്

Bകോഴിക്കോട്

Cകൊല്ലം

Dനെൽകിണ്ട

Answer:

A. മുസിരിസ്

Read Explanation:

ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ പുരാതനകാലഘട്ടമാണ് സംഘകാലം. ഈ കാലഘട്ടത്തിൽ തമിഴ്‌നാടും കേരളവും ഒന്നായിട്ടാണ് കിടന്നിരുന്നത്. ബി.സി. 566 മുതൽ എ.ഡി. 250 വരെയുള്ള കാലയളവാണ്‌ സംഘകാലമായി കണക്കാക്കപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രാചീനമായ വാണിജ്യതുറമുഖമായിരുന്നു മുസിരിസ്. റോമാക്കാർ, യവനക്കാർ തുടങ്ങിയവർ ആദ്യമായി തെക്കൻ ഏഷ്യൻ ഭൂഖണ്ഡവുമായി വാണിജ്യബന്ധം സ്ഥാപിച്ചത് മുസിരിസുമായിട്ടാണ് എന്ന് കരുതപ്പെടുന്നു. കേരളത്തിലെ കൊടുങ്ങല്ലൂരിനോട് ചേർന്നാണ് മുസിരിസ് നില നിന്നിരുന്നത് എന്ന് കരുതപ്പെടുന്നു.


Related Questions:

യുദ്ധത്തിൽ മരിക്കുന്ന യോദ്ധാവിന്റെ ശവകുടീരത്തിൽ സ്ഥാപിക്കുന്ന കല്ല് ?
മഹാശിലായുഗകാലത്തെ ശവകുടീരങ്ങളായ മുനിയറകൾ കാണപ്പെടുന്നത് എവിടെ?
റോമന്‍ നാണയമായിരുന്ന ദിനാറയെക്കുറിച്ച് പരാമര്‍ശമുള്ള ശാസനം ഏതാണ് ?
കേരള പരാമർശമുള്ള ആദ്യത്തെ ശിലാരേഖ :
കുരുമുളകിൻ്റെ വ്യാപാരകുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ കലാപം: