App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന നയത്തിന്റെ മൗലികാവകാശങ്ങളും മാർഗനിർദേശ തത്വങ്ങളും ഭരണഘടനയുടെ മനഃസാക്ഷിയെ രൂപപ്പെടുത്തിയെന്ന് ജസ്റ്റിസ് കെ. എസ്. ഹെഗ്ഡെ നിരീക്ഷിച്ചത് താഴെപ്പറയുന്ന ഏത് കേസിലാണ് ?

Aകേശവാനന്ദ ഭാരതി vs കേരള സംസ്ഥാനം

Bഎം. സി. മേത്ത VS യൂണിയൻ ഓഫ് ഇന്ത്യ

Cമോഹിനി ജെയിൻ vs കർണാടക സംസ്ഥാനം

Dഡി. കെ. ബസു vs വെസ്റ്റ് ബംഗാൾ സംസ്ഥാനം

Answer:

A. കേശവാനന്ദ ഭാരതി vs കേരള സംസ്ഥാനം

Read Explanation:

സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണഘടനാ കേസ് ആണ് കേശവാനന്ദഭാരതി Vs സ്റ്റേറ്റ് ഓഫ് കേരള

കാസർഗോഡിനു സമീപമുള്ള എടനീർ മഠത്തിന്റെ അധിപതി സ്വാമി കേശവാനന്ദഭാരതിയാണ് 1969-ൽ കേരളസർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിനെതിരെ സുപ്രിം കോടതിയെ സമീപിച്ചത്.

സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം ഈ കേസിൽ, പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി പരിണമിച്ചു. 

ഇന്ത്യയുടെ പാർലമെന്റിന് ഭരണഘടനാ ഭേദഗതിയാവാം, പക്ഷേ അത് ഭരണഘനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടാവരുത് എന്ന വിധിപ്രഖ്യാപനത്തിലേക്ക് സുപ്രീംകോടതി എത്തുകയും ചെയ്തതാണ് ഈ കേസിന്റെ സവിശേഷത.

 

68 ദിവസം നീണ്ടു നിന്ന വാദം നയിച്ചവരിൽ പ്രമുഖൻ നാനി പാൽഖിവാലാ ആയിരുന്നു. 13 സുപ്രിംകോടതി ജഡ്ജിമാരടങ്ങിയ ഭരണഘടനാ ബഞ്ചാണ് കേസ് കേട്ടത്

  1. എസ്.എം.സിക്ര
  2. ഹെഗ്‌ഡെ
  3. മുഖർജി
  4. ഷെഹ്‌ലത്ത്
  5. ഗ്രോവർ
  6. ജഗൻമോഹൻ റെഡ്ഡി
  7. ഖന്ന  എന്നിവരാണ് കേസിലെ ഭൂരിപക്ഷ വിധി പ്രസ്താവിച്ചത്.

 

 

  1. റേ
  2. പലേക്കർ
  3. മാത്യു
  4. ബേഗ്
  5. ദ്വിവേദി
  6. ചന്ദ്രചൂഡ്  എന്നിവർ വിയോജിച്ചു.

Related Questions:

മൗലിക അവകാശം എന്ന ആശയം കടം എടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?
താഴെപ്പറയുന്നവയിൽ മൗലികാവകാശം അല്ലാത്തത് ഏത് ?
Which of the following rights is not explicitly mentioned in the Fundamental Rights but has been upheld to be so by several pronouncements of the Supreme Court?
Power of issuing a writ of Habeas Corpus lies with
പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമായി അംഗീകരിച്ചത് എത്രമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?