Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ സ്ഥാപിതമായത് എന്ന് ?

A1996

B1964

C1997

D1972

Answer:

D. 1972

Read Explanation:

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ 

  • 1972 ഇൽ രൂപംകൊണ്ടു 
  • കോർപ്പറേഷൻ മുഖ്യ കാര്യാലയം- തൃശൂർ
  •  SC/ST വിഭാഗത്തിൽ നിന്നുള്ള സംരംഭകരുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്ക് യോജിക്കുന്ന തരത്തിലുള്ള ക്ഷേമ പദ്ധതികൾ വിവിധ വരുമാനദായക പദ്ധതികൾ എന്നിവ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു 
  • പദ്ധതികൾ നടപ്പിലാക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്ര-സംസ്ഥാന സർക്കാർ ,ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷൻ എന്നിവയിൽ നിന്ന് ലഭിക്കുന്നു

Related Questions:

ചുവടെ പറയുന്നവയിൽ കുടുംബശ്രീ സംരംഭങ്ങൾ ഏതെല്ലാം? 

1.  അമൃതം ഫുഡ് സപ്ലിമെന്റ് 

2.  പകൽവീട് 

3.  സാന്ത്വനം 

4.  ഹരിത കർമ്മ സേന 


നിയുക്ത നിയമ നിർമ്മാണത്തിൽ നേരിട്ടുള്ള പ്രത്യേക നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റി രൂപീകരിച്ച ഹൗസ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും "Laying on table" സാങ്കേതികതയിലൂടെയാണ് ഈ നിയന്ത്രണ സംവിധാനം നടപ്പിലാക്കുന്നത്.
  2. നിയമങ്ങളും ചട്ടങ്ങളും നിയമ നിർമ്മാണ സഭയ്ക്ക് മുമ്പാകെ വയ്ക്കുക എന്നതാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്.
  3. ഒരു കോമൺവെൽത്ത് രാജ്യങ്ങളിലും പിന്തുടരാത്ത ഒരു നടപടി ക്രമമാണ് Laying On The Table.

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. സ്വഭാവിക നീതി എന്നത് നീതി, ന്യായബോധം, സമത്വം എന്നിവയെ സൂചിപ്പിക്കുന്നു.
    2. ഒരു സ്വകാര്യ വ്യക്തിയുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു തീരുമാനവും എടുക്കുന്നതിന് ഓരോ ഭരണ ഏജൻസിയും പാലിക്കേണ്ട ഉയർന്ന നടപടിക്രമ തത്വങ്ങളെയാണ് സ്വാഭാവിക നീതി പ്രതിനിധീകരിക്കുന്നത്.
    3. സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഭരണഘടനയുടെ വിവിധ അനുഛേദങ്ങളിൽ പ്രതിഫലിക്കുന്നു.
    4. സ്വാഭാവിക നീതിയുടെ തത്വം പൂർണ്ണമായും അവഗണിക്കാൻ കഴിയില്ല. കാരണം ഇത് ഭരണഘടനയുടെ അനുഛേദം 18,22 ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നു.
      കേരള സംസ്ഥാന വനിതാ കമ്മീഷന്റെ രണ്ടാമത്തെ അധ്യക്ഷ.?
      ജില്ലാ ദുരന്ത നിവാരണ കമ്മിറ്റിയിൽ ചെയർപേഴ്സൺ ഉൾപ്പടെ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?