വ്യത്യസ്ത ആകൃതിയും വലിപ്പവുമുള്ള കോശങ്ങളാൽ നിർമ്മിതമാണ് സൈലവും ഫ്ലോയവും.
അതിനാൽ ഇവയെ സങ്കീർണ്ണകലകൾ (Complex Tissues) എന്ന് വിളിക്കുന്നു. ഇലകളിലേക്കുള്ള ജലം, ലവണങ്ങൾ എന്നിവയുടെ സംവഹനം നടക്കുന്നത് സൈലത്തിലൂടെയാണ്. ഇലകൾ നിർമ്മിക്കുന്ന ആഹാരത്തെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത് ഫ്ലോയം കലകളാണ്.