App Logo

No.1 PSC Learning App

1M+ Downloads
സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം താഴെപറയുന്നവയിൽ ഏതാണ് ?

Aഗുരുവായൂർ സത്യാഗ്രഹം

Bചാന്നാർ ലഹള

Cപൂക്കോട്ടൂർ ലഹള

Dവൈക്കം സത്യാഗ്രഹം

Answer:

D. വൈക്കം സത്യാഗ്രഹം

Read Explanation:

വൈക്കം സത്യാഗ്രഹം

  • 1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം.

  • കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം.

  • യാഥാസ്ഥിതികരുടെ എതിർപ്പിനെ മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു‌ വൈക്കം സത്യാഗ്രഹം.

  • ഈ സത്യാഗ്രഹത്തിന് ശ്രീനാരായണ ഗുരു, മഹാത്മാഗാന്ധി തുടങ്ങിയ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്നു.


Related Questions:

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുവാന്‍ പഴശ്ശിരാജയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാം?

1.ബ്രിട്ടീഷുകാരുടെ നികുതി നയം.

2.വയനാടിന്റെ മേലുള്ള ബ്രിട്ടീഷ് മേല്‍ക്കോയ്മ.

ഒന്നാം പഴശ്ശി കലാപം അവസാനിച്ച വർഷം:
ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ് ആര് ?
The tragic death of a freedom fighter namely, A.G Velayudhan in a police lathicharge is associated with which social struggle in Kerala?

താഴെപ്പറയുന്നവരിൽ ആരൊക്കെയായിരുന്നു വൈക്കം സത്യാഗ്രഹത്തിലെ പ്രധാന നേതാക്കൾ?

  1. ടി.കെ. മാധവൻ
  2. കെ.പി. കേശവ മേനോൻ
  3. മന്നത്തു പത്മനാഭൻ
  4. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള
  5. സി.വി. കുഞ്ഞിരാമൻ