App Logo

No.1 PSC Learning App

1M+ Downloads
സത്യാർത്ഥ പ്രകാശം എന്ന കൃതി രചിച്ച സാമൂഹിക പരിഷ്‌കർത്താവ് ആര് ?

Aദേബേന്ദ്രനാഥ ടാഗോർ

Bദയാനന്ദ സരസ്വതി

Cരാജാറാം മോഹൻ റോയ്

Dജ്യോതി റാവു ഫുലെ

Answer:

B. ദയാനന്ദ സരസ്വതി

Read Explanation:

സത്യാർത്ഥ് പ്രകാശ്

  • ആര്യസമാജത്തിന്റെ സ്ഥാപകൻ ദയാനന്ദ സരസ്വതി എഴുതിയ പുസ്തകം
  • ആര്യസമാജത്തിൻ്റെ ബൈബിൾ എന്നറിയപ്പെടുന്നു 
  • 1875-ൽ ഹിന്ദിയിലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് 
  • സംസ്കൃതം ഉൾപ്പെടെ 20-ലധികം പ്രാദേശിക  ഭാഷകളിലേക്ക് ഇത് വിവർത്തനം ചെയ്യപ്പെട്ടിടുണ്ട് 
  • ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്വാഹിലി, അറബിക്, ചൈനീസ് തുടങ്ങിയ വിവിധ വിദേശ ഭാഷകളിലേക്കും സത്യാർത്ഥ് പ്രകാശ് വിവർത്തനം ചെയ്തിട്ടുണ്ട്.
  • പുസ്തകത്തിന്റെ ഭൂരിഭാഗവും സ്വാമി ദയാനന്ദൻ സാമൂഹ്യ പരിഷ്കരണത്തിനുവേണ്ടി വാദിക്കുന്നതിനാണ് സമർപ്പിച്ചിരിക്കുന്നത്.
  • അവസാനത്തെ നാല് അധ്യായങ്ങൾ വിവിധ മതവിശ്വാസങ്ങളുടെ താരതമ്യ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് സമർപ്പിച്ചിരിക്കുന്നു.

Related Questions:

Who among the following was the founder of ‘Dev Samaj’?
Dayanand Anglo Vedic (DAV) School were established in 1886 at ?
ദക്ഷിണേന്ത്യയിലെ ബ്രഹ്മസമാജം എന്നറിയപ്പെട്ട പ്രസ്ഥാനം ?

വീരേശലിംഗം പന്തലുവുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തി
  2. 1894 ൽ മദ്രാസ് ഹിന്ദു അസോസിയേഷൻ ആരംഭിച്ചത് ഇദ്ദേഹമാണ്
  3. 'ആന്ധ്രയിലെ രാജാറാം മോഹൻ റോയ്' ഒന്നു വിശേഷിപ്പിക്കപ്പെടുന്നു
  4. 'വിവേകവർധിനി' എന്ന മാസിക ആരംഭിച്ചത് ഇദ്ദേഹമാണ്
    അഹമ്മദീയ പ്രസ്ഥാനം സ്ഥാപിച്ചത്?