App Logo

No.1 PSC Learning App

1M+ Downloads
സത്ലജ് നദിയുടെ ഉത്ഭവസ്ഥാനം :

Aരാകാസ് തടാകം

Bസാംമ്പാർ തടാകം

Cഗോമുഖ് ഹിമാനി

Dപാമ്പാർ തടാകം

Answer:

A. രാകാസ് തടാകം

Read Explanation:

സത്ലജ് നദി

  • സത്ലജ് ഒരു പൂർവകാലീന (Antecedent) നദിയാണ്. 

  • ടിബറ്റിലെ മാനസരോവ തടാകത്തിനടുത്ത് 4555 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന 'രാകാസ്' തടാകത്തിൽ നിന്ന് ഉത്ഭവിക്കുന്ന സത്ലജ് നദി അവിടെ 'ലങ്ചെൻ ഖംബാബ്' എന്ന് വിളിക്കപ്പെടുന്നു. 

  • സത്ലജ് നദിയുടെ നീളം 1450 km

  • ടിബറ്റിൽ ഉൽഭവിക്കുന്ന സിന്ധുവിൻറെ പോഷകനദി സത്ലജ്

  • ഹിമാലയത്തിലെ ഷിപ്കിലാ ചുരം കടന്ന് പഞ്ചാബ് സമതലത്തിൽ പ്രവേശിക്കുന്നു.

  • ഭക്രാനംഗൽ ജലപദ്ധതിയുടെ കനാൽ വ്യൂഹത്തിൽ ജലം ലഭ്യമാക്കുന്നതിനാൽ സത്ലജ് സിന്ധുനദിയുടെ ഏറെ പ്രധാനപ്പെട്ട പോഷകനദിയാണ്.

  •  സിന്ധുവിന്റെ പോഷകനദികളിൽ ഏറ്റവും കിഴക്ക് ഉൽഭവിക്കുന്നത്

  • സിന്ധുവിന്റെ പോഷകനദികളിൽ ഏറ്റവും തെക്കുഭാഗത്ത് ഒഴുകുന്നത് - സത്ലജ്

  • ഇന്ത്യയിലൂടെ ഒഴുകുന്നത് - സത്ലജ് സിന്ധുവിന്റെ പോഷകനദികളിൽ ഏറ്റവും കൂടുതൽ ദൂരം

  • പഞ്ചാബിലെ നദികളിൽ ഏറ്റവും വലുത് - സത്ലജ്

  • ബിയാസ് നദി  സത്ലജ് ചെന്നു ചേരുന്നത് 

  • ഗോവിന്ദ് സാഗർ റിസർവോയർ സത്ലജ്  നദിയിലാണ് രൂപം കൊണ്ടിരിക്കുന്നത് 

  • ഭക്ര അണക്കെട്ടിൻ്റെ (HP & Punjab) നിർമാണമേൽനോട്ടം നിർവഹിച്ച അമേരിക്കൻ എഞ്ചിനിയർ - ഹാർവി സ്ലോക്കം

  • ഇന്ദിരാഗാന്ധി കനാൽ ആരംഭിക്കുന്നത് - സത്ലജ്

  • ഇന്ദിരാഗാന്ധി കനാലിൻ്റെ പഴയ പേര് കനാൽ രാജസ്ഥാൻ

  • സത്ലജിൻ്റെ തീരത്തുള്ള നഗരങ്ങൾ - ലുധിയാന, ജലന്ധർ, ഫിറോസ്‌പൂർ.


Related Questions:

The origin of Indus is in:

ദാമോദർ നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.'ബംഗാളിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദി.

2.ജാർഖണ്ഡിലെ ഛോട്ടാനാഗ്പൂർ പീഠഭൂമിയിൽ നിന്നാണ് ഈ നദി ഉദ്ഭവിക്കുന്നത്.

3.492 കിലോമീറ്ററാണ് ദാമോദർ നദിയുടെ നീളം.

Choose the correct statement(s) regarding Peninsular Rivers.

  1. The tributaries of the Godavari such as Pranhita and Manjra are among the largest in Peninsular India.

  2. The Wainganga is a tributary of the Mahanadi.

സൂററ്റ് ഏത് നദിക്കരയിൽ സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയിലെ ഉപദ്വീപിയൻ നദികളിൽ ഏറ്റവും വലുത് ഏതാണ് ?