Challenger App

No.1 PSC Learning App

1M+ Downloads
സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

Aഅലഹബാദ്

Bഅഹമ്മദാബാദ്

Cപോർബന്തർ

Dദണ്ഡി കടപ്പുറം

Answer:

B. അഹമ്മദാബാദ്

Read Explanation:

ഗുജറാത്തിലെ സബർമതി നദീതീരത്ത് ഗാന്ധിജി സ്ഥാപിച്ച ആശ്രമമാണ് സബർമതി ആശ്രമം. ഗാന്ധി ആശ്രമം, ഹരിജൻ ആശ്രമം, സത്യാഗ്രഹ ആശ്രമം എന്നീ പേരുകളിലെല്ലാം ഈ ആശ്രമം അറിയപ്പെടുന്നു. അഹമ്മദാബാദ് നഗരത്തിൽ നിന്ന് വടക്കുമാറി പ്രശാന്ത സുന്ദരമായ സ്ഥലത്താണ് സബർമതി ആശ്രമം. ഗാന്ധിജി തന്റെ ജീവിതത്തിലെ ഏകദേശം 12 വർഷങ്ങൾ ഈ ആശ്രമത്തിലാണ് ചിലവഴിച്ചത്. ഇന്ന് സബർമതിയെ ഭാരത സർക്കാർ ഒരു ചരിത്ര സ്മാരകമായ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സുപ്രധാന നാഴികകല്ലായ ദണ്ഡിയാത്ര ആരംഭിച്ചത് ഈ ആശ്രമത്തിൽ നിന്നായിരുന്നു.


Related Questions:

വിധവകളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് ഭീമറാവു അംബേദ്കർ ആവാസ് യോജന കൊണ്ടു വന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം :
Which of the following dance-state pairs is not correctly matched?
കർണാടക രൂപീകൃതമായ വർഷം ഏത്?

താഴെ പറയുന്നതിൽ മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ഇന്ത്യയിലാദ്യമായി ലോകായുക്തയെ നിയമിച്ച സംസ്ഥാനം
  2. അജന്താ , എല്ലോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
  3. ബുദ്ധമതക്കാര്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം
  4. ഇന്ത്യയിൽ ആദ്യമായി ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്ക് ഇ - പേയ്മെൻറ് സംവിധാനം വഴി ശമ്പളം നൽകിയ ആദ്യ  സംസ്ഥാനം