App Logo

No.1 PSC Learning App

1M+ Downloads
സമഗ്ര ഭൂപരിഷ്‌കരണ നിയമം നിർമ്മിക്കുന്നതിനായി ഒന്നാം ഇ.എം.എസ്. സർക്കാരിന്റെ കാലത്ത് ഒരു സമിതി രൂപീകരിക്കുകയുണ്ടായി. താഴെ പറയുന്നവരിൽ ആരായിരുന്നു സമിതിയുടെ അദ്ധ്യക്ഷൻ?

Aസി. അച്യുത മേനോൻ

Bആർ. ശങ്കർ

Cകെ കരുണാകരൻ

Dഇവരാരുമല്ല

Answer:

A. സി. അച്യുത മേനോൻ

Read Explanation:

  • കേരളത്തിൽ കുടിയൊഴിപ്പിക്കൽ നിരോധന (Stay of Eviction Proceedings Act) പാസാക്കിയ വർഷം : 1957

  • ഒന്നാം ഇ.എം.എസ് സർക്കാരിൻ്റെ കാലത്ത് സമഗ്ര ഭൂപരിഷ്കരണ നിയമം നിർമ്മിക്കുന്നതിന് സി. അച്യുതമേനോൻ കൺവീനറായ സമിതി രൂപീകരിച്ചു.

  • ഒന്നാം ഇ.എം. എസ് മന്ത്രിസഭയിലെ റവന്യൂമന്ത്രി -കെ. ആർ. ഗൗരിയമ്മ

  • കാർഷിക ബില്ല് അവതരിപ്പിച്ചത് : 1957 ഡിസമ്പർ 21

  • കേരള നിയമസഭ കാർഷികബന്ധ ബിൽ പാസ്സാക്കിയത് : 1959 June10


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ലോക്സഭയിലെ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ ചെയർമാൻ അഖിലേഷ് പ്രസാദ് സിങ് ആണ് .
  2. കേരള നിയമസഭയിലെ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ ചെയർമാൻ മുരളി ചെരുനെല്ലി ആണ് .

    ജാഗ്രതാ സമിതികളുടെ ഉത്തരവാദിത്വങ്ങളിൽ ബാധകമാകാത്തത് ഏത് ? 

    i) സ്ത്രീകൾക്ക് എതിരായ അക്രമങ്ങളിൽ പരാതി സ്വീകരിക്കുക

    ii) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വനിതാ സംരക്ഷണ നിയമം രൂപീകരിക്കുക

    iii) വയോജനങ്ങളെ സംരക്ഷിക്കുക

    iv) സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുക

    കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ച വർഷം ഏത് ?

    പക്ഷപാതത്തിനെതിരായ നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് ബോധപൂർവ്വമോ അല്ലാതെയോ ഉള്ള പ്രവർത്തനപരമായ മുൻവിധിയാണ് പക്ഷപാതം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
    2. ഏതെങ്കിലും ഒരു കേസിൽ ഒരു തീരുമാനത്തിൽ എത്തുന്നതിൽ ജഡ്ജിയെ തെറ്റായി സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങൾക്കെതിരെ പക്ഷപാതത്തിന് എതിരായ നിയമം വ്യവസ്ഥ ചെയ്യുന്നു.
      ഒരു കാർഷിക വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ നെൽകൃഷി ചെയ്യുന്ന നിലം അറിയപ്പെടുന്നത്. ?