App Logo

No.1 PSC Learning App

1M+ Downloads
സമാനമായ സ്‌പീഷീസുകൾ ചേർന്നുണ്ടാകുന്ന ജീവികളുടെ കൂട്ടമാണ് ജീനസ്.എന്നാൽ ജീനസുകൾ ചേർന്നുണ്ടാകുന്ന വർഗീകരണതലമെത്?

Aഫാമിലി

Bഓർഡർ

Cക്ലാസ്

Dഇവയൊന്നുമല്ല

Answer:

A. ഫാമിലി

Read Explanation:

വർഗീകരണതലങ്ങൾ

  • ജീവശാസ്ത്ര നിർവചനപ്രകാരം സ്വാഭാവിക ലൈംഗികപ്രജനനത്തിലൂടെ പ്രത്യുൽപ്പാദനശേഷിയുള്ള സന്താനങ്ങളെ സൃഷ്‌ടിക്കാൻ കഴിയുന്ന ജീവികളുടെ ഗണമാണ് സ്‌പീഷിസ് (Species).
  • സ്പീഷീസാണ് വർഗീകരണത്തിലെ അടിസ്ഥാനതലം
  • സവിശേഷതക ളിൽ ഏറ്റവും അധികം സാമ്യം പുലർത്തുന്നത് ഒരു സ്‌പീഷീസിൽ ഉൾപ്പെടുന്ന അംഗങ്ങൾ തമ്മിലാണ്.

  • സമാനമായ സ്‌പീഷീസുകൾ ചേർന്നുണ്ടാകുന്ന ജീവികളുടെ കൂട്ടമാണ് ജീനസ്.
  • ജീനസുകൾ ചേർന്ന് ഫാമിലിയും ഫാമിലികൾ ചേർന്ന് ഓർഡറും രൂപപ്പെടുന്നു.
  • ഓർഡറുകൾ ചേർന്നതാണ് ക്ലാസ്.
  • ബന്ധപ്പെട്ട ക്ലാസുകൾ ചേർന്നാണ് ഫൈലം രൂപപ്പെടുന്നത്.
  • എല്ലാ ഫൈലങ്ങളും ചേർന്നതാണ് ഏറ്റവും ഉയർന്ന തലമായ കിങ്ഡം.

Related Questions:

സസ്യശാസ്‌ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
നുക്ലീയസോട് കൂടിയ ഏകകോശ ജീവികളെ വിറ്റക്കറിൻ്റെ അഞ്ച്‌ കിങ്ഡം ക്ലാസ്സിഫിക്കേഷനിൽ ഏത് കിങ്‌ഡത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
താഴെ പറയുന്നതിൽ കിങ്ഡം പ്രോട്ടിസ്റ്റയിൽ ഉൾപ്പെടുന്നത് ഏതാണ് ?
ജീവികളെ തിരിച്ചറിഞ്ഞ് സമാനതകളുടെയും വ്യത്യാസങ്ങളുടെയും അടിസ്ഥാനത്തിൽ തരംതിരിക്കുകയും ശാസ്ത്രീയമായി പേരുനൽകുകയും ചെയ്യുന്ന ശാസ്ത്ര ശാഖയാണ് ?
വർഗ്ഗീകരണ ശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?