Challenger App

No.1 PSC Learning App

1M+ Downloads
സമാന ഗുണങ്ങൾ പ്രകടിപ്പിക്കുന്ന 3 മൂലകങ്ങൾ ഉൾപ്പെടുന്ന ചെറുഗ്രൂപ്പുകൾ അഥവാ ത്രികങ്ങൾ (Triads) മുന്നോട്ടുവെച്ച ശാസ്ത്രജ്ഞൻ ആര് ?

Aലവോസിയർ

Bഡൊബെറൈനർ

Cന്യൂലാൻഡ്‌സ്

Dമെൻഡലിയേഫ്

Answer:

B. ഡൊബെറൈനർ

Read Explanation:

ഡൊബെറൈനർ (Dobereiner):

  • ലവോസിയയ്ക്ക് ശേഷം വർഗീകരണത്തിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ചത് ഡൊബെറൈനർ (Dobereiner) ആണ്.
  • അദ്ദേഹം സമാന ഗുണങ്ങൾ പ്രകടിപ്പിക്കുന്ന 3 മൂലകങ്ങൾ ഉൾപ്പെടുന്ന ചെറുഗ്രൂപ്പുകൾ നിർമ്മിച്ചു.
  • ഇവയെ ത്രികങ്ങൾ (Triads) എന്നുവിളിച്ചു
  • ത്രികങ്ങളിൽ ഒന്നാമത്തെയും മൂന്നാമത്തേയും മൂലകങ്ങളുടെ അറ്റോമിക മാസ്സിന്റെ ഏകദേശ ശരാശരിയാണ് ധ്യഭാഗത്ത് വരുന്ന മൂലകത്തിന്റെ അറ്റോമിക മാസ്
  • അറ്റോമിക മാസും മൂലകങ്ങളുടെ സ്വഭാവവും തമ്മിലുളള ബന്ധം കണ്ടെത്തുന്നതിന് ഇത് സഹായിച്ചു
  • എല്ലാ മൂലകങ്ങളെയും ഉൾപ്പെടുത്തി ത്രികങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നത് ഒരു പരിമിതിയാണ്

Related Questions:

ഹീലിയം കാലാവസ്ഥാ ബലൂണുകളിൽ ഉപയോഗിക്കാനുള്ള കാരണം?
ഒഗനെസൻ എന്ന മൂലകത്തിന്റെ അറ്റോമിക നമ്പർ ---?
ഒരു പീരിയഡിൽ ഇടത്തു നിന്ന് വലത്തോട്ട് പോകുംതോറും, ന്യൂക്ലിയർ ചാർജ് ക്രമേണ ----.
ആവർത്തന പട്ടികയിലെ ഏത് ഗ്രൂപ്പ് മൂലകങ്ങളെയാണ് സംക്രമണ ലോഹങ്ങൾ എന്ന് വിളിക്കുന്നത് ?
ഗൂപ്പ് 2 മൂലക കുടുംബത്തിന്റെ പേര്