Challenger App

No.1 PSC Learning App

1M+ Downloads
സമുദ്രതട വ്യാപനം(Sea floor spreading) എന്ന് പ്രതിഭാസം ഇവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവിയോജക സീമ

Bസംയോജക സീമ

Cഛേദക സീമ

Dഇവയൊന്നുമല്ല

Answer:

A. വിയോജക സീമ

Read Explanation:

വിയോജക സീമ

  • രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്ന അതിരുകൾക്ക് പറയുന്ന പേര്  വിയോജക സീമ എന്നാണ്.
  • വിയോജക സീമകളിൽ ഫലകങ്ങൾ പരസ്പരം അകലുന്നതിന്റെ ഫലമായി ഇവക്കിടയിലൂടെ മാഗ്മ പുറത്തേക്ക് വരികയും തണുത്തുറഞ്ഞ പർവ്വതങ്ങൾ രൂപാന്തരപ്പെടുകയും ചെയ്യുന്നു.
  • കടൽത്തറകൾ രൂപപ്പെടുന്നതിന് കാരണമായ പ്രതിഭാസം കൂടിയാണ് വിയോജക സീമ.
  • വിയോജക സീമകളിലൂടെ പുറത്തേക്കു വരുന്ന മാഗ്മ ഫലക അതിരുകളിൽ തണുത്തുറയുന്നതിൻ്റെ ഫലമായി പുതിയ കടൽത്തറകൾ രൂപം കൊള്ളുന്നു 
  • ഈ പ്രതിഭാസത്തെ സമുദ്രതട വ്യാപനം(Sea floor spreading) എന്ന് വിളിക്കുന്നു.
  • മധ്യ അറ്റ്ലാന്റിക് പർവ്വതനിര വിയോജക സീമയക്ക് ഉദാഹരണമാണ്.

Related Questions:

മഹാവിസ്ഫോടന സിദ്ധാന്തവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ആരംഭത്തിൽ പ്രപഞ്ചത്തിലെ സകല ദ്രവ്യങ്ങളും സങ്കൽപാതീതമായ ചെറു കണികയിൽ ഉൾക്കൊണ്ടിരുന്നു. 
  2. ഏകദേശം 13.7 ശതകോടി വർഷങ്ങൾക്ക് മുമ്പ് ഈ കണിക അതിഭീമമായ വിസ്ഫോടനത്തിലൂടെ വികസിച്ചു
  3. വിസ്ഫോടനത്തിൻ്റെ ആദ്യമാത്രയിൽ വികാസവേഗം കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് ത്വരിതമായി വികാസമുണ്ടായി
    അരുണാചൽപ്രദേശിൽ രാവിലെ 5 മണിക്ക് എത്തിയ സൂര്യരശ്മികൾ ഇന്ത്യയുടെ പടിഞ്ഞാറ് ഗുജറാത്തിൽ എത്തുവാൻ എടുക്കുന്ന സമയ വ്യത്യാസം എത്ര?
    ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ ഈയിടെ കണ്ടെത്തിയത് ഏത് രാജ്യത്താണ്?

    ആഗ്നേയശിലകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1. മാഗ്മ, ലാവ എന്നിവയിൽ നിന്നാണ് ആഗ്നേയ ശിലകൾ രൂപം കൊള്ളുന്നത്
    2. പ്രാഥമിക ശില, പിതൃ ശില എന്നിങ്ങനെ അറിയപ്പെടുന്ന ശിലയാണ് ആഗ്നേയ ശിലകൾ 
    3. ഗാബ്രോ, ഗ്രാനൈറ്റ്, ബസാൾട്ട് എന്നിവ ആഗ്നേയ ശിലകൾക്ക് ഉദാഹരണങ്ങളാണ്

      താഴെ പറയുന്നതിൽ ശരിയായ ജോഡി ഏതാണ് ? അഗ്നിപർവ്വതങ്ങളും സ്ഥിതി ചെയ്യുന്ന രാജ്യങ്ങളും 

      1. പക്വയ - മ്യാൻമാർ 
      2. മൗണ്ട് മെറാപ്പ - മലേഷ്യ 
      3. പാരിക്യൂറ്റിൻ  - എത്യോപ്പിയ