Challenger App

No.1 PSC Learning App

1M+ Downloads
സമ്പന്നർക്കും അന്താരാഷ്ട്ര കോർപ്പറേഷനുകൾക്കും നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളും നൽകപ്പെടേണ്ടതാണ് എന്ന് പ്രസ്താവിക്കുന്ന സാമ്പത്തിക സിദ്ധാന്തം?

Aട്രിക്കിൾ ഡൗൺ സിദ്ധാന്തം

Bലെയ്‌സെസ് - ഫെയർ സിദ്ധാന്തം

Cദി ഇൻവിസിബിൾ ഹാൻഡ് തിയറി

Dമാൽത്തൂസിയൻ സിദ്ധാന്തം

Answer:

A. ട്രിക്കിൾ ഡൗൺ സിദ്ധാന്തം

Read Explanation:

ട്രിക്കിൾ ഡൗൺ സിദ്ധാന്തം

  • സമ്പന്നർക്കും അന്താരാഷ്ട്ര കോർപ്പറേഷനുകൾക്കും നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളും നൽകപ്പെടേണ്ടതാണ് എന്ന് പ്രസ്താവിക്കുന്ന സാമ്പത്തിക സിദ്ധാന്തം.
  • ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു രാജ്യത്തിൻറെ അല്ലെങ്കിൽ ഭരണകൂടത്തിന്റെ സാമ്പത്തിക വ്യവസ്ഥ വളരെ വേഗം ഉയർച്ചയിൽ എത്തുമെന്ന് ഈ തിയറി പ്രസ്താവിക്കുന്നു.
  • സമ്പദ്‌വ്യവസ്ഥ വളരെ വേഗത്തിൽ വളരുകയാണെങ്കിൽ, മറ്റു വിഭാഗത്തിൽപ്പെട്ട ആളുകൾക്കും,ചെറുകിട വ്യവസായങ്ങൾക്കും യാന്ത്രികമായി അതിൻറെ പ്രയോജനം ലഭിക്കുമെന്നും ഈ സിദ്ധാന്തം പ്രസ്താവിക്കുന്നു. 
  • വളരെയധികം വിമർശനങ്ങൾക്ക് വിധേയമായിട്ടുള്ളതാണ് ഈ സാമ്പത്തിക സിദ്ധാന്തം.
  • സമ്പന്നർക്ക് ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ ഒരു രാജ്യത്ത് വർദ്ധിച്ചുവരുന്ന വരുമാന അസമത്വത്തിന് കാരണമാകുമെന്ന് ഇതിൻ്റെ വിമർശകർ വാദിക്കുന്നു.
  • മുൻകാലങ്ങളിൽ 'ഹോഴ്സ് ആൻഡ് സ്പാരോ തിയറി' എന്ന് ഇത് അറിയപ്പെട്ടിരുന്നു.

 


Related Questions:

ചുവടെ നല്കിയിരിക്കുന്നവയിൽ സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യസനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 1995 ഇൽ നോബൽ സമ്മാനം ലഭിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ

  2. ദരിദ്ര രേഖ നിർണയിക്കുന്നതിൽ അപാകത ചൂണ്ടിക്കാട്ടി

  3. ദാരിദ്ര്യം ,അസമത്വം,ക്ഷാമം എന്നിവയുമായി ബന്ധപ്പെട്ട പഠനത്തിന് പ്രാധാന്യം നൽകി.

ആഡം സ്മിത്തിന്റെ 'സമ്പൂർണ്ണ പ്രയോജനം' സിദ്ധാന്തവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

I. ഏതെങ്കിലും ഒരു രാജ്യത്തിന് എല്ലാ വസ്തുക്കളിലും സമ്പൂർണ്ണ പ്രയോജനം ഉണ്ടെങ്കിൽ വ്യാപാരം നടക്കില്ല.

II. ഈ സിദ്ധാന്തം തൊഴിലിന്റെ വിഭജനത്തെ (Division of Labour) പൂർണ്ണമായി അവഗണിക്കുന്നു.

III. വ്യാപാരം നടക്കണമെങ്കിൽ കുറഞ്ഞത് ഒരു രാജ്യത്തിനെങ്കിലും മറ്റേ രാജ്യത്തെ അപേക്ഷിച്ച് കുറഞ്ഞ ഉത്പാദന ചെലവ് ഉണ്ടാകണം.

Who was the father of Economics ?
What was the primary goal of Gandhi's Trusteeship concept
താഴെ കൊടുത്തിരിക്കുന്നവയിൽ മാനവിക മൂലധന സിദ്ധാന്ത (Human Capital Theory) വുമായി ബന്ധമുള്ള ചിന്തകൻ :