Challenger App

No.1 PSC Learning App

1M+ Downloads
സര്‍ സിഗ്മണ്ട് ഫ്രോയിഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്ഷയരോഗ ചികിത്സ

Bഅപസര്‍പ്പക കഥകള്‍

Cമനശ്ശാസ്ത്രം

Dകുഷ്ഠരോഗ ചികിത്സ

Answer:

C. മനശ്ശാസ്ത്രം

Read Explanation:

ലോക വിഖ്യാതനായ മനശാസ്ത്രജ്ഞനാണ്‌ സിഗ്മണ്ട് ഫ്രോയിഡ് (മേയ് 6, 1856 - സെപ്റ്റംബർ 23, 1939).ഇദ്ദേഹം മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു.മനസ്സിന്‌ അബോധം എന്നൊരു വശമുണ്ടെന്ന് ആദ്യമായി സിദ്ധാന്തിച്ച വ്യക്തിയാണ്‌ ഫ്രോയിഡ്.മാനസികാപഗ്രഥനം അഥവാ മനോവിശ്ലേഷണം(Psychoanalisys) എന്ന മനശാസ്ത്രശാഖയ്ക്കു തുടക്കം കുറിച്ചത് അദ്ദേഹമാണ്‌. മനശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ഒരു ശാസ്ത്രശാഖയാക്കി വളർത്തിയതിലും, മനോരോഗ ചികിത്സയെ വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രത്യേക വിഭാഗമായി ഉയർത്തിയതിലും അദ്ദേഹം മുഖ്യ പങ്കു വഹിച്ചു. ഹിസ്റ്റീരിയ ബാധിച്ച രോഗികളെ ചികിത്സിയ്ക്കാൻ ഹിപ്നോട്ടിസം ഫലപ്രദമാണെന്ന് തെളിയിച്ചതും അദ്ദേഹമാണ്‌. സ്വപ്നങ്ങളുടെ വ്യാഖ്യാനവും അപഗ്രഥനവും മാനസികാപഗ്രഥനത്തിൽ സഹായകമാണെന്ന് അദ്ദേഹം കണ്ടെത്തി.


Related Questions:

പാൽ കുടിക്കുക, കടിക്കുക, വിരൽ ഊറുക എന്നീ പ്രവർത്തികൾ കുഞ്ഞിന് ആനന്ദം നൽകുന്ന ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടം ?
വ്യക്തിത്വം എന്നർത്ഥമുള്ള Personality എന്ന ഇംഗ്ലീഷ് പദം ഉണ്ടായത് - "persona' എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്. "Persona" എന്ന വാക്കിനർത്ഥം ?
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടങ്ങളിൽ 5 വയസ്സ് മുതൽ കൗമാരത്തിൻ്റെ തുടക്കം വരെയുള്ള ഘട്ടം അറിയപ്പെടുന്നത് ?
ഏറ്റവും പ്രചാരമുള്ള വ്യക്തിത്വ മാപിനി ?
മനുഷ്യൻ, മനുഷ്യത്വം എന്നിവക്ക് പ്രാധാന്യം നൽകുന്ന സമീപനം ?