App Logo

No.1 PSC Learning App

1M+ Downloads
സസ്യങ്ങളുടെ വേര്, തണ്ട്, ഇല തുടങ്ങിയ ഭാഗങ്ങളിൽനിന്ന് പുതിയ ചെടി ഉണ്ടാകുന്ന പ്രത്യുൽപ്പാദനരീതി :

Aലൈംഗിക പ്രത്യുൽപ്പാദനം

Bഇതൊന്നുമല്ല

Cകായിക പ്രജനനം

Dടിഷ്യു കൾച്ചർ

Answer:

C. കായിക പ്രജനനം

Read Explanation:

  • സസ്യങ്ങളിലെ പ്രത്യുൽപാദനരീതി കായിക പ്രജനനരീതി, ലൈംഗിക പ്രത്യുൽപ്പാദനം എന്നിങ്ങനെ  വ്യത്യാസപ്പെട്ടിരിക്കുന്നു
  • വിത്തിൽ നിന്ന് പുതിയ തൈച്ചെടികൾ ഉണ്ടാകുന്നതാണ് ലൈംഗിക പ്രത്യുത്പാദനം
  • എന്നാൽ, സസ്യങ്ങളുടെ വേര്, തണ്ട്, ഇല തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തൈച്ചെടികൾ ഉണ്ടാകുന്നത് കായിക പ്രജനനം എന്നറിയപ്പെടുന്നു  
  • ലൈംഗിക പ്രത്യുൽപാദനത്തിലൂടെ രൂപംകൊണ്ട സസ്യങ്ങൾക്ക് ഉദാഹരണങ്ങൾ :
    • കടല
    • പച്ചമുളക്
    • തക്കാളി
    • മത്തങ്ങ
    • പപ്പായ
  • കായിക പ്രജനനത്തിലൂടെ രൂപംകൊണ്ട സസ്യങ്ങൾക്ക് ഉദാഹരണങ്ങൾ :
    • ഉരുളക്കിഴങ്ങ്
    • മധുരക്കിഴങ്ങ്
    • വെളുത്തുള്ളി
    • ഇഞ്ചി

Related Questions:

' ഭാഗ്യലക്ഷ്മി ' ഏതു വിളയുടെ സങ്കരയിനമാണ് ?
' അനഘ ' ഏതു വിളയുടെ സങ്കരയിനമാണ് ?
' നീലിമ ' ഏതു വിളയുടെ സങ്കരയിനമാണ് ?
' മാലിക' ഏതു വിളയുടെ സങ്കരയിനമാണ് ?
' സൽക്കീർത്തി ' ഏതു വിളയുടെ സങ്കരയിനമാണ് ?