App Logo

No.1 PSC Learning App

1M+ Downloads
സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?

Aസി.വി. രാമൻ

Bഎം.എസ്. സ്വാമിനാഥൻ

Cജെ.സി. ബോസ്

Dഎച്ച്. ജെ. ഭാഭ

Answer:

C. ജെ.സി. ബോസ്

Read Explanation:

  • ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സർ ജഗദീഷ് ചന്ദ്ര ബോസ് (ജെ. സി. ബോസ്).
  • റേഡിയോ ശാസ്ത്രത്തിന്റെന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം സസ്യങ്ങൾക്കും പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞനാണ്.
  • സസ്യങ്ങളുടെ പ്രതികരണങ്ങളേയും വളർച്ചയേയും സംബന്ധിക്കുന്ന ഗവേഷണങ്ങളാണ് ബോസിൻറെ പ്രധാന സംഭാവന.
  • സസ്യങ്ങളുടെ അനുനിമിഷമുള്ള വളർച്ചയും അവയുടെ പ്രതികരണങ്ങളും മനസ്സിലാക്കാൻ ഉപകരിക്കുന്ന ‘ക്രെസ്കോ ഗ്രാഫ്’ എന്ന ഉപകരണം സർ ജഗദീഷ് ചന്ദ്രബോസ് ആണ് കണ്ടുപിടിച്ചത്.
  • കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന 'ബോസ് ഇൻസ്റ്റിറ്റ്യൂട്ട്' 1917ൽ സ്ഥാപിച്ചത് ഇദ്ദേഹമാണ്
  • രസതന്ത്രം, ഭൌതികശാസ്ത്രം, സസ്യശാസ്ത്രം,ജൈവരസതന്ത്രം, മൈക്രോബയോളജി എന്നിങ്ങനെ വിവിധ ശാസ്ത്രമേഖലകളിൽ നിരവധി ഗവേഷണങ്ങൾ ഇവിടെ നടക്കുന്നു.

Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് തിയോഡർ ഷ്വാൻ കണ്ടെത്തി.

2. ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് മാത്യാസ് ജേക്കബ് ഷ്ലീഡനും കണ്ടെത്തി

സസ്യങ്ങളിൽ അണുബാധമൂലം പ്രതിരോധത്തിനായി ഉല്പാദിപ്പിക്കപ്പെടുന്ന ഘടകങ്ങളാണ്?
Who invented Polymerase Chain Reaction ?
ലോകാരോഗ്യ സംഘടന അനുമതി നൽകിയ ടാക് 003 വാക്സിൻ ഏത് വൈറസിനെതിരെ ഉള്ളതാണ്?
പെനിസിലിൻ കണ്ടെത്തിയതാര് ?