Challenger App

No.1 PSC Learning App

1M+ Downloads
സഹവർത്തിത പഠനത്തിന് ആവശ്യമായ ഘടകം :

AZPD

Bഅനുഭവങ്ങൾ

Cകൈത്താങ്ങ്

Dസഹപഠിതാക്കൾ

Answer:

D. സഹപഠിതാക്കൾ

Read Explanation:

സഹവർത്തിത പഠനം (Collaborative Learning)

  • രണ്ടോ അതിലധികമോ അംഗങ്ങളുള്ള സംഘം ഒരു പ്രശ്നം പരിഹരിക്കുന്നതിനോ , ഒരു പ്രവർത്തനം പൂർത്തിയാക്കുന്നതിനോ ഒരു ഉൽപ്പന്നം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിൽ ഉൾച്ചേർന്നു പ്രവർത്തിക്കുന്നതാണ് - സഹവർത്തിത പഠനം
  • വ്യക്തിഗത പഠനത്തെക്കാൾ സഹവർത്തിത പഠനത്തിലൂടെ ആർജ്ജിക്കുന്ന വിവരം ദീർഘകാലം പഠിതാവിൽ നിലനിൽക്കുന്നു.

സഹവർത്തിത പഠനത്തിൻറെ മികവുകൾ

  • ചിന്താശേഷി, ഓർമ്മശക്തി, ആത്മവിശ്വാസം, ഭാഷണ ശേഷി, സാമൂഹ്യ ഇടപെടൽ ശേഷി വ്യക്ത്യാന്തരബന്ധം എന്നിവ വികസിക്കുന്നു
  • വിമർശനാത്മക ചിന്ത ഉദ്ദീപിപ്പിക്കുകയും ചർച്ചകളിലൂടെയും സംവാദത്തിലൂടെയും ആശയ വ്യക്തത ഉറപ്പുവരുത്തുകയും ചെയ്യുന്നു
  • പ്രശ്ന പരിഹരണത്തിന് നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുന്നു
  • ജ്ഞാനനിർമിതിവാത സമീപനവുമായി യോജിച്ചു പോകുന്നു
  • പഠിതാക്കൾക്ക് പരസ്പരം സഹായിക്കാനും വികസിക്കാനും ഉത്തരവാദിത്തം ഉണ്ടാകുന്നു
  • പഠന ശൈലിയിലുള്ള വ്യത്യാസം അഭിസംബോധന ചെയ്യുകയും നൂതന പഠന രീതികളും തന്ത്രങ്ങളും വികസിപ്പിക്കുകയും ചെയ്യുന്നു 

Related Questions:

SPA എന്നറിയപ്പെട്ടിരുന്നത് ?
പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സാർവത്രികവൽക്കരണം ലക്ഷ്യമാക്കി ആരംഭിച്ച സർവ്വശിക്ഷാ അഭിയാൻ കേരളത്തിൽ ആരംഭിച്ച വർഷം?
പഞ്ചേന്ദ്രിയ പരിശീലനം ആവിഷ്കരിച്ചതാര് ?
ശിശുക്കള ശിശുക്കളായി തന്നെ കാണണമെന്നും മുതിർന്നവരുടെ പതിപ്പായി കാണരുതെന്നും റുസ്സോ തൻറെ ഏതു കൃതിയിലാണ് പറഞ്ഞിരിക്കുന്നത് ?
A teaching method in which the student is put in the position of a pioneer and he/she finds his/her along the path of knowledge as did those who first discovered the facts, principles and laws which are now known to all is: