App Logo

No.1 PSC Learning App

1M+ Downloads
സാങ്കേതിക വിദ്യാനിയമപ്രകാരം ഒരു വ്യക്തി മറ്റൊരാളുടെ ഇലക്ട്രോണിക് സിഗ്നേച്ചർ അവരെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ ഉപയോഗിച്ചാൽ ലഭിക്കുന്ന ശിക്ഷ

A3 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

B2 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

C1 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും

D3 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും

Answer:

A. 3 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

Read Explanation:

  • I T ഭേദഗതി നിയമത്തിലെ സെക്ഷൻ 66 C  ഐഡന്റിറ്റി തെഫ്‌റ്റ്മായി  ബന്ധപ്പെട്ട  ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നു.
  • ഒരു വ്യക്തിക്ക്  നഷ്‌ടമോ,തനിക്ക് നേട്ടമോ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മറ്റൊരു വ്യക്തിയുടെ ഇലക്ട്രോണിക് സിഗ്നേച്ചർ, പാസ്‌വേഡ് അല്ലെങ്കിൽ മറ്റേതെങ്കിലും ഐഡന്റിഫിക്കേഷൻ ഫീച്ചർ വഞ്ചനാപരമായോ സത്യസന്ധതയില്ലാതെയോ ഉപയോഗിക്കുന്നതാണ് ഐഡന്റിറ്റി തെഫ്‌റ്റ്
  • മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെയുള്ള പിഴയും ഇതിനായി ശിക്ഷയായി ലഭിക്കാവുന്നതാണ് 

Related Questions:

സ്വകാര്യതയുടെ ലംഘനവുമായി ബന്ധപ്പെട്ട ഐ.ടി. ആക്ട് 2000-ലെ സെക്ഷൻ ?
ഇന്റർനെറ്റ് വഴി അശ്ലീല ചിത്രങ്ങൾ വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമെന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
ഐ.ടി നിയമത്തിലെ സെക്ഷൻ 65 എന്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു?

താഴെപ്പറയുന്ന വസ്തുതകൾ വായിച്ചതിനുശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.

ബി.ടെക്. വിദ്യാർത്ഥിയായ അതുൽ തന്റെ കാമുകി നമ്രതയുമായി പിരിഞ്ഞു. അതിനുശേഷം നമ്രതയുടെ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നും തന്റെ ചിത്രങ്ങളും സന്ദേശങ്ങളും അവളുടെ അറിവോ സമ്മതമോ കൂടാതെ ഡിലീറ്റ് ചെയ്യുന്നു. നമ്രത നടപടിയെടുക്കുന്ന സാഹചര്യത്തിൽ 2000-ലെ ഇൻഫർമേഷൻ ആക്ട് പ്രകാരം ഏത് കുറ്റമാണ് അതുലിനെതിരെ ചുമത്തപ്പെടുക ? 

 A : മിസ്റ്റർ 'A' ചില വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ഇന്റർനെറ്റിൽ തിരയുന്നതിനിടയിൽ, ഒരു പോപ്പ്-അപ്പ് പരസ്യത്തിലൂടെ അബദ്ധവശാൽ കുട്ടികളുടെ ലൈംഗിക ഉള്ളടക്കം അടങ്ങിയ ഒരു വെബ്സൈറ്റിലേക്ക് കൊണ്ടുപോകുന്നു, അവിടെ അദ്ദേഹം കുട്ടികളെ ലൈംഗി കമായി ദുരുപയോഗം ചെയ്യുന്ന വീഡിയോ കണ്ടതിന് ശേഷം ഡൗൺലോഡ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ലെ സെക്ഷൻ 67-B പ്രകാരം അദ്ദേഹം ഒരു കുറ്റവും ചെയ്തിട്ടില്ല

B : മേൽപ്പറഞ്ഞ സാഹചര്യത്തിൽ, മിസ്റ്റർ 'A' കുട്ടികളുടെ ലൈംഗിക ഉള്ളടക്ക വെബ്സൈറ്റ് ആകസ്മികമായിട്ടാണ് സന്ദർശിച്ചിട്ടുള്ളത്, അതും ഒരു പോപ്പ് അപ്പ് പരസ്യം മുഖേന, അത് മനഃപൂർവ്വം അല്ല. കുറ്റത്തിന് മനഃപൂർവ്വമായ ഉദ്ദേശം ഇല്ലാത്തതിനാൽ അത് സെക്ഷൻ 67-B ആകർഷിക്കുന്നില്ല.