App Logo

No.1 PSC Learning App

1M+ Downloads
സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെട്ട കോട്ട ഏതാണ് ?

Aചാലിയം കോട്ട

Bബേക്കൽ കോട്ട

Cചന്ദ്രഗിരി കോട്ട

Dമാനുവൽ കോട്ട

Answer:

A. ചാലിയം കോട്ട

Read Explanation:

ചാലിയം കോട്ട

  • കോഴിക്കോട് ജില്ലയിലെ ചാലിയത്ത് പോർച്ചുഗീസുകാർ നിർമിച്ച കോട്ട
  • 1531ലാണ് കോട്ടയുടെ നിർമ്മാണം പൂർത്തിയായത്.
  • നുനോ ഡ കുൻഹ ആയിരുന്നു ചാലിയം കോട്ടയുടെ നിർമ്മാണ കാലഘട്ടത്തിലെ പോർച്ചുഗീസ് ഗവർണർ.
  • കടൽമാർഗവും പുഴമാർഗവും മലബാർ കീഴടക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അറബിക്കടലും ചാലിയാറും ചേരുന്ന അഴിമുഖത്തോട് കോട്ട നിർമ്മിക്കപ്പെട്ടത്.
  • മുല്ലമ്മേൽ കോട്ട എന്നും അറിയപ്പെടുന്നു
  • 'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്ന് വിശേഷിപ്പിക്കപെട്ട കോട്ട
  • 1571-ൽ സാമൂതിരിയുടെ നിർദ്ദേശപ്രകാരം കുഞ്ഞാലിമരയ്ക്കാർ മൂന്നാമൻ ചാലിയം കോട്ട ആക്രമിച്ച് തകർത്തു.




Related Questions:

ഇന്ത്യൻ സമുദ്രത്തിന്റെ ആധിപത്യത്തിന് വേണ്ടി കാർട്ടസ് വ്യവസ്ഥ നടപ്പിലാക്കിയ പാശ്ചാത്യരാജ്യം ഏതായിരുന്നു ?
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി എത്തി സാമൂതിരിയെ സന്ദർശിച്ച് വ്യാപാര ഉടമ്പടിയിൽ ഒപ്പുവെച്ചത് ആര് ?
ബ്രിട്ടീഷുകാർ നെല്ലിന് പകരമായി വൻതോതിൽ കൃഷി ചെയ്‌ത വിള ഏത് ?
കുഞ്ഞാലി മരക്കാരുടെ ആക്രമണം നേരിടാനായി പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ട ഏത് ?

താഴെ തന്നിട്ടുള്ളവയിൽ തെറ്റായ ജോഡി കണ്ടെത്തുക :

  1. ഡോ. ഹെർമ്മൻ ഗുണ്ടർട്ട് - മലയാളരാജ്യം
  2. ഫാദർ ക്ലമന്റ്റ് - സംക്ഷേപവേദാർത്ഥം
  3. അർണ്ണോസ് പാതിരി-ക്രിസ്‌തുസഭാചരിത്രം
  4. പാറേമ്മാക്കൽ തോമകത്തനാർ - വർത്തമാനപ്പുസ്‌തകം