Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹ്യപരിഷ്കർത്താവായ വാഗ്ഭടാനന്ദൻ രൂപം നൽകിയ പരിഷ്കരണ പ്രസ്ഥാനം ഏത് ?

Aസമത്വസമാജം

Bആത്മവിദ്യാ സംഘം

Cസാധുജന പരിപാലന സംഘം

Dപ്രത്യക്ഷ രക്ഷാദൈവസഭ

Answer:

B. ആത്മവിദ്യാ സംഘം

Read Explanation:

ആത്മവിദ്യാ സംഘം:

  • സ്ഥാപകൻ : വാഗ്ഭടാനന്ദൻ
  • വാഗ്ഭടാനന്ദൻ ആത്മവിദ്യാസംഘം ആരംഭിച്ച വർഷം : 1917
  • ആത്മവിദ്യാ സംഘത്തിന്റെ പ്രധാന പ്രവർത്തന മേഖല : മലബാർ
  • ആത്മവിദ്യ സംഘത്തിന്റെ പ്രവർത്തനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ച വാരിക : ആത്മവിദ്യാ കാഹളം (1929)
  • ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രം : അഭിനവ കേരളം
  • അഭിനവ കേരളത്തിലെ മുദ്രാവാക്യം : ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ.  
  • ആത്മവിദ്യാ സംഘത്തിന്റെ ആശയങ്ങളെ കുറിച്ച് വിവരിക്കുന്ന കവിത : സ്വതന്ത്ര ചിന്താമണി (1921)
  • “സ്വതന്ത്ര ചിന്താമണി” എന്ന കവിതയുടെ രചയിതാവ് : വാഗ്ഭടാനന്ദൻ
  • ആത്മവിദ്യ മഹോത്സവം നടന്ന സ്ഥലം : പുന്നപ്ര (1932)

Related Questions:

The Renaissance leader who organised the 'Savarna Jatha' for the support of Vaikom Satyagraha was?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.1930-ലാണ് മലയാള മനോരമ ഒരു ദിനപത്രം ആയി പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. 

2.തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർക്കെതിരെ ലേഖനം  എഴുതുകയും ജനാധിപത്യ ആശയങ്ങൾക്ക്  പ്രചരണം കൊടുക്കുകയും ചെയ്തു  എന്ന കാരണത്താൽ 1938 ആയപ്പോഴേക്കും സി പി രാമസ്വാമി അയ്യർ മലയാളമനോരമ എന്ന പ്രസിദ്ധീകരണം കണ്ടുകെട്ടി.

താഴ്ന്ന വിഭാഗത്തിൽപ്പെട്ടവർക്ക് സഞ്ചാര സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത് വില്ലുവണ്ടിയാത്ര നടത്തിയ സാമൂഹ്യ പരിഷ്കർത്താവ് ?
ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ നേതൃത്വത്തിൽ 'സർവമത സമ്മേളനം' നടന്നത് എപ്പോഴാണ് ?

താഴെ പറയുന്നവയിൽ ഏതാണ് കേരളത്തിലെ സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന ? 

(i) പാശ്ചാത്യരുടെ സ്വാധീനത്തിൽ മധ്യവർഗ്ഗമാണ് ഇത് ആരംഭിക്കുകയും നയിക്കുകയും ചെയ്തത്. 

(ii) അവർക്ക് പരമ്പരാഗത സ്ഥാപനങ്ങൾ, വിശ്വാസങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയോട് വിമർശനാത്മക മനോഭാവം ഉണ്ടായിരുന്നു. 

(iii) അവർ ജാതിവ്യവസ്ഥയെ അപൂർവ്വമായി വിമർശിച്ചു.