Challenger App

No.1 PSC Learning App

1M+ Downloads
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി കേരള ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?

Aശരണ്യ

Bഅതിജീവിക

Cസഹായഹസ്‌തം

Dസമഗ്ര

Answer:

C. സഹായഹസ്‌തം

Read Explanation:

  • സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്ത് വരുമാനം കണ്ടെത്താൻ ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന പദ്ധതിയാണ് സഹായഹസ്തം.
  • 2018-2019 മുതൽ വനിതാശിശു വികസന വകുപ്പ് നടപ്പാക്കിവരുന്ന പദ്ധതി ഒരു വർഷം ഒരു ജില്ലയിൽ 10 പേർക്കെന്ന നിലയിലാണ് ധനസഹായം നൽകുന്നത്.
  • ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള 55 വയസ്സിൽതാഴെ പ്രായമുള്ള വിധവകളുടെ കുടുംബത്തിന്റെ പുനരധിവാസത്തിനുള്ള പദ്ധതിയായാണ് സഹായഹസ്തം സർക്കാർ അവതരിപ്പിച്ചത്.

Related Questions:

കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ പേര്
റേഷൻ വിഹിതം എല്ലാമാസവും ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കുന്ന പൊതുവിതരണ വകുപ്പിന്റെ പദ്ധതി ?
മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി ?
പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിൽ എത്തിയവർക്ക് ചെറുകിട-ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നതിന് പിന്തുണ നൽകുന്ന കേരള സർക്കാർ പദ്ധതി ?
കേരളത്തിലെ ആദ്യ സർക്കാർ ആയുർവേദ നേത്രരോഗ സ്പെഷ്യാലിറ്റി ആശുപത്രി നിലവിൽ വന്നത് എവിടെ ?