App Logo

No.1 PSC Learning App

1M+ Downloads
സുനാമി മുന്നറിയിപ്പിനുള്ള സംവിധാനമായ DART എന്നത് എന്തിന്റെ പ്രതിനിധിയാണ്?

ADeep Ocean Analysis and Reporting of Tsunami

BDeep Sea Assessment and Retrieval of Tsunami

CDeep Ocean Assessment and Reporting of Tsunami

DDeep Water Assessment and Recording of Tsunami

Answer:

C. Deep Ocean Assessment and Reporting of Tsunami

Read Explanation:

സുനാമി:

  • കടലിലെയും മറ്റും ജലത്തിന് വൻതോതിൽ സ്ഥാന ചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണ് സുനാമി എന്നു വിളിക്കുന്നത്.

  • കടലിന്നടിത്തട്ടിൽ ഉണ്ടാകുന്ന വൻഭൂകമ്പം, അഗ്നി പർവത സ്ഫോടനം, ഉൽക്കകളുടെ പതനം തുടങ്ങിയവയാണ് സുനാമിക്ക് കാരണം.

  • ജാപ്പനീസ് ഭാഷയിൽ നിന്നാണ് സുനാമി എന്ന പേര് ലഭിച്ചത്.

  • 'സു' എന്നാൽ തുറമുഖം എന്നും 'നാമി' എന്നാൽ നീണ്ട തിരമാല എന്നും അർഥം.

  • ഉൾക്കടലിൽ സുനാമിയുടെ വേഗം മണിക്കൂറിൽ 600 മുതൽ 800 കിലോ മീറ്റർ വരെയും തരംഗദൈർഘ്യം 10 മുതൽ 1000 കിലോമീറ്റർ വരെയുമാണ്. 

  • ഉൾക്കടലിൽ ആയതി കുറവായതിനാൽ കപ്പലിലും മറ്റും സഞ്ചരിക്കുന്നവർക്ക് സുനാമിയുണ്ടായതായി അനുഭവപ്പെടാറില്ല.

  • അടുക്കുമ്പോൾ തിരമാലയുടെ ഗർത്തം കരയിൽ ഉരസുന്നതിന്റെ ഫലമായി വേഗവും തരംഗദൈർഘ്യവും പെട്ടെന്ന് കുറയുകയും ആയതി വർധിക്കുകയും തീരപ്രദേശം വെള്ളത്തിനടിയിലാകുകയും ചെയ്യുന്നു.

  • സുനാമിയുടെ ഉയരം തീരപ്രദേശത്തിന്റെ ഭൂപ്രകൃതി, കടൽത്തട്ടിന്റെ ആഴം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

  • ആഴക്കടലിൽനിന്നു തീരത്തേക്ക് എത്തുന്ന സുനാമികൾക്ക് കരയിലെത്തുമ്പോൾ കാര്യമായ ഊർജനഷ്ടം ഉണ്ടാകുന്നില്ല.

  • അതിനാൽ ആക്രമണത്തിന്റെ ശക്തി വളരെ വലുതായിരിക്കും. 

  • തരംഗത്തിന്റെ ശൃംഗമാണ് ആദ്യം കരയിലെത്തുന്നതെങ്കിൽ തിരകൾ ഉയർന്നുപൊങ്ങുന്ന അവസ്ഥയിലും തരംഗത്തിന്റെ ഗർത്തമാണ് ആദ്യം എത്തുന്നതെങ്കിൽ കടൽ ഉൾവലിയുന്ന അവസ്ഥയിലും ആയിരിക്കും.

  • സുനാമി മുന്നറിയിപ്പു സംവിധാനമാണ് ഡാർട്ട് (DART - Deep Ocean Assessment and Reporting of Tsunami)


Related Questions:

താപനില 20°C ആണെങ്കിൽ വായുവിലെ ശബ്ദവേഗം എത്ര ആയിരിക്കും?
അനുദൈർഘ്യതരംഗത്തിന്റെ തരംഗദൈർഘ്യം എങ്ങനെ നിശ്ചയിക്കുന്നു?
അനുദൈർഘ്യ തരംഗങ്ങളിൽ ഉണ്ടാകുന്ന പ്രത്യേകമായ പ്രദേശങ്ങൾ എന്തെന്നു വിളിക്കുന്നു?
ശബ്ദം ഏത് സാഹചര്യത്തിൽ വേഗത്തിൽ സഞ്ചരിക്കുന്നു?
തിരാതടവും തിരാശിഖിരവും തമ്മിലുള്ള ലംബദൂരം ?