Challenger App

No.1 PSC Learning App

1M+ Downloads
സൂപ്പർനോവ സ്ഫോടനശേഷം ഒരു നക്ഷത്ര പിണ്ഡം സൂര്യൻ്റെ 1.4 ഇരട്ടിയിൽ കൂടുതലും 3 ഇരട്ടിയിൽ താഴെയുമാണെങ്കിൽ ഗുരുത്വാകർഷണ വർധനവിൻ്റെ ഫലമായി അത് ചുരുങ്ങുകയും സമ്മർദ്ദം കൂടി ന്യൂക്ലിയസിലെ മുഴുവൻ പ്രോട്ടോണുകളും ഇലക്ട്രോണുകളും സംയോജിച്ച് ന്യൂട്രോണുകളാകുകയും ചെയ്യും. ഇതാണ് :

Aതമോഗർത്തങ്ങൾ

Bശ്വേതകുള്ളൻ

Cചുവന്ന ഭീമൻ

Dന്യൂട്രോൺ നക്ഷത്രങ്ങൾ

Answer:

D. ന്യൂട്രോൺ നക്ഷത്രങ്ങൾ

Read Explanation:

നക്ഷത്രമരണം

  • നക്ഷത്രങ്ങളുടെ വലുപ്പം അവയുടെ ആയുസ്സ് നിർണ്ണയിക്കുന്ന പ്രധാന ഘടകമാണ്. 

  • വലിയ നക്ഷത്രങ്ങൾക്ക് ആയുസ്സ് കുറവായിരിക്കും, കാരണം അവയുടെ കേന്ദ്രത്തിൽ വളരെയധികം മർദ്ദം ഉണ്ടാകുന്നതിനാൽ നക്ഷത്രങ്ങളിലടങ്ങിയിരിക്കുന്ന ഹൈഡ്രജൻ വേഗത്തിൽ കത്തിത്തീരുന്നു. 

  • ഏറ്റവും വലിയ നക്ഷത്രങ്ങളുടെ ആയുസ്സ് ഒരു മില്യൻ വർഷമാണ്.

  • വെള്ളക്കുള്ളന്മാർ, ചുവപ്പ് ഭീമന്മാർ, തമോഗർത്തങ്ങൾ, ന്യൂട്രോൺ നക്ഷത്രങ്ങൾ എന്നിവയൊക്കെ നക്ഷത്രമരണം സംഭവിച്ചവയാണ്.

ന്യൂട്രോൺ നക്ഷത്രങ്ങൾ

  • സൂപ്പർനോവ സ്ഫോടനശേഷം ഒരു നക്ഷത്ര പിണ്ഡം സൂര്യൻ്റെ 1.4 ഇരട്ടിയിൽ കൂടുതലും 3 ഇരട്ടിയിൽ താഴെയുമാണെങ്കിൽ ഗുരുത്വാകർഷണ വർധനവിൻ്റെ ഫലമായി അത് ചുരുങ്ങുകയും സമ്മർദ്ദം കൂടി ന്യൂക്ലിയസിലെ മുഴുവൻ പ്രോട്ടോണുകളും ഇലക്ട്രോണുകളും സംയോജിച്ച് ന്യൂട്രോണുകളാകുകയും ചെയ്യും. ഇതാണ് ന്യൂട്രോൺ നക്ഷത്രം.

  • പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങൾ ന്യൂട്രോൺ നക്ഷത്രങ്ങളായിരിക്കും.


Related Questions:

2011 ഓഗസ്റ്റ് 9 ന് നാസ ബുധനെ പറ്റി പഠിക്കാൻ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ഏതാണ് ?

ശനിയുടെ ഉപഗ്രഹമായ ' ടൈറ്റൻ ' മായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരി ? 

  1. ഗാനിമീഡ് കഴിഞ്ഞാൽ സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ് 
  2. ഭൂമിക്ക് പുറമെ വ്യക്തമായ അന്തരീക്ഷമുള്ള സൗരയൂഥത്തിലെ ഏക ഗോളം 
  3. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ടൈറ്റനിൽ സമൃദ്ധമായി കാണപ്പെടുന്ന വാതകം ഓക്സിജൻ ആണ്   
പ്രപഞ്ചത്തിൽ ഗ്യാലക്‌സികൾ പരസ്‌പരം അകുന്നുകൊണ്ടിരിക്കുന്നുവെന്നും അവ തമ്മിലുള്ള ദൂരവും പരസ്‌പരം അകലുന്ന വേഗതയും നേർഅനുപാതത്തിൽ ആണെന്നും കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
The planet nearest to the earth is :
ഏറ്റവും തിളക്കമുള്ള ഗ്രഹം?