Challenger App

No.1 PSC Learning App

1M+ Downloads
സൂര്യനെപ്പറ്റിയുള്ള സൂക്ഷ്‌മ പഠനത്തിനായി ഐ.എസ്.ആർ.ഒ. വികസിപ്പിച്ച പേടകം :

Aആദിത്യ എൽ 1

Bവിക്രം

Cആദിത്യ

Dഇവയൊന്നുമല്ല

Answer:

A. ആദിത്യ എൽ 1

Read Explanation:

ആദിത്യ-L1:

  • സൂര്യനെ നിരീക്ഷിക്കുന്നതിനായി സമർപ്പിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ ദൗത്യമാണിത്.
  • ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ISRO) മറ്റ് വിവിധ ഇന്ത്യൻ ഗവേഷണ സ്ഥാപനങ്ങളും സംയുക്തമായി രൂപകല്പന ഒരു കൊറോണഗ്രാഫി ബഹിരാകാശ പേടകമാണ് ദൗത്യത്തിന് ഉപയോഗിച്ചത് 
  • 2023 സെപ്റ്റംബർ 2-ന് PSLV C57-ലാണ്  ആദിത്യ-L1 വിക്ഷേപിക്കപ്പെട്ടത്
  • സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം ആയിരുന്നു ലോഞ്ചിങ്ങ് സെൻറർ 
  • പ്രോജക്ട് ഡയറക്ടർ: നിഗർ ഷാജി
  • ദൗത്യ കാലയളവ് : 5.2 വർഷം

ദൗത്യ ലക്ഷ്യങ്ങൾ:

  • സൂര്യന്റെ ക്രോമോസ്ഫിയറിന്റെയും കൊറോണ (പുറം പാളി) യുടെയും ചലനാത്മകത നിരീക്ഷിക്കുക.
  • സൂര്യന്റെ സ്ഥാനത്തിന് ചുറ്റുമുള്ള ഭൗതിക കണിക പരിസ്ഥിതി നിരീക്ഷിക്കുക.
  • സൂര്യന്റെ കൊറോണയ്ക്ക് താഴെയുള്ള ഒന്നിലധികം പാളികളിൽ സോളാർ സ്ഫോടനത്തിലേക്ക് നയിക്കുന്ന പ്രക്രിയകളുടെ ക്രമം നിർണ്ണയിക്കുക.
  • ബഹിരാകാശ കാലാവസ്ഥയും സൗരവാതത്തിന്റെ ഉത്ഭവവും ഘടനയും ചലനാത്മകതയും പഠിക്കുക.

 


Related Questions:

ചാന്ദ്രയാൻ-3 ലെ വിക്രം ലാൻഡറിൻറെ വേഗത കുറയ്ക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ?

ISRO -യുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. 1969 ഓഗസ്റ്റ് 15 നാണ് ISRO സ്ഥാപിതമായത്.
  2. ISRO യുടെ ആസ്ഥാനം തിരുവനന്തപുരമാണ്.
  3. വിക്രം സാരാഭായിയാണ് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി അറിയപ്പെടുന്നത്.
    ഇന്ത്യൻ ഗവൺമെന്റിന്റെ കീഴിൽ വരുന്ന ISRO യുടെ പുതിയ വാണിജ്യ വിഭാഗം
    വിക്രം സാരാഭായിയുടെ ജന്മദേശം എവിടെ ?
    പി.എസ്.എൽ.വി - സി 56 വിക്ഷേപണ വാഹനത്തിലൂടെ ഏത് രാജ്യത്തിൻറെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഭ്രമണപഥത്തിൽ എത്തിച്ചത് ?