ഒരു ഗ്രഹത്തിൽ നിന്നോ ഉപഗ്രഹത്തിൽനിന്നോ അതിന്റെ ഗുരുത്വാകർഷണത്തിൽ നിന്നും മുകതമായി മുന്നോട്ട് പോകാൻ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ് പലായന പ്രവേഗം. സെക്കൻഡിൽ 11.2 കിലോമീറ്ററാണ് ഭൂമിയിലെ പലായന പ്രവേഗം. ചന്ദ്രനിലേത് 2.38 കിലോമീറ്ററും. ഏറ്റവും പലായന പ്രവേഗം കുറഞ്ഞഗ്രഹം ബുധൻ ആണ്.