Challenger App

No.1 PSC Learning App

1M+ Downloads
സൂര്യൻ പ്രപഞ്ചകേന്ദ്രമല്ലെന്നും ഒരു ഗ്യാലക്‌സിയിലെ സാധാരണ നക്ഷത്രമാണെന്ന് അഭിപ്രായപ്പെട്ട ശാസ്ത്രജ്ഞൻ ?

Aനിക്കോളാസ് കോപ്പർനിക്കസ്

Bഗലീലിയോ ഗലീലി

Cവില്യം ഹെർഷൽ

Dജോഹന്നാസ് കെപ്ലർ

Answer:

C. വില്യം ഹെർഷൽ

Read Explanation:

സൂര്യൻ

  • സൗരയൂഥത്തിൻ്റെ കേന്ദ്രം സൂര്യനാണെന്ന സൗരകേന്ദ്ര സിദ്ധാന്തം (Heliocentric Theory) ശാസ്ത്രീയമായി അവതരിപ്പിച്ച ആദ്യ ശാസ്ത്രജ്ഞനാണ് കോപ്പർനിക്കസ്.

  • 'സൂര്യസിദ്ധാന്തം' എന്ന പ്രാചീന ഗ്രന്ഥം രചിച്ചത് ഇന്ത്യൻ വാനശാസ്ത്രജ്ഞനായിരുന്ന ആര്യഭട്ടൻ ആണ്.

  • സൂര്യഗ്രഹണത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ചത് തെയ്ൽസ് ആണ്.

  • സൂര്യൻ പ്രപഞ്ചകേന്ദ്രമല്ലെന്നും ഒരു ഗ്യാലക്‌സിയിലെ സാധാരണ നക്ഷത്രമാണെന്ന് അഭിപ്രായപ്പെട്ട ശാസ്ത്രജ്ഞനാണ് വില്യം ഹെർഷൽ.

  • സൗരയൂഥത്തിലെ ഊർജ്ജകേന്ദ്രം എന്നറിയപ്പെടുന്നത് സൂര്യനാണ്. 

  • സൗരയൂഥത്തിൻ്റെ ആകെ പിണ്ഡത്തിന്റെ 99.8 ശതമാനവും സ്ഥിതിചെയ്യുന്നത് സൂര്യനിലാണ്. 

  • സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം ഹൈഡ്രജനാണ് (73%). 

  • രണ്ടാം സ്ഥാനത്ത് ഹീലിയവും.

  • അണുസംയോജനം (Nuclear Fusion) മുഖേനയാണ് സൂര്യനിൽ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത്.

  • സൂര്യനിൽ ദ്രവ്യം സ്ഥിതിചെയ്യുന്നത് പ്ലാസ്മ അവസ്ഥയിലാണ്.

  • സൂര്യൻ്റെ ഏറ്റവും അകത്തുള്ള പാളിയായ അകക്കാമ്പിൽ (core) ആണ് അണുസംയോജനം നടക്കുന്നത്.


Related Questions:

ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നു എന്ന് ആദ്യമായി പ്രസ്‌താവിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ :
സൗരയൂഥത്തിലെ ഏറ്റവും ആഴമേറിയ താഴ്വര ?
ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം ഏതാണ് ?

പ്രപഞ്ചോത്‌പത്തിയെക്കുറിച്ചുള്ള പ്രധാന സിദ്ധാന്തങ്ങൾ തിരഞ്ഞെടുക്കുക :

  1. സ്‌പന്ദന സിദ്ധാന്തം
  2. ഭൗമകേന്ദ്ര സിദ്ധാന്തം
  3. സൗരകേന്ദ്ര സിദ്ധാന്തം
  4. മഹാവിസ്ഫോടന സിദ്ധാന്തം
    The planet with the shortest year is :