സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം ഏത് ?
A1990
B1991
C1992
D1988
Answer:
D. 1988
Read Explanation:
- സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, 1988 ഏപ്രിൽ 12-ന്, ഇന്ത്യാ ഗവൺമെന്റിന്റെ ഒരു പ്രമേയത്തിലൂടെ ഒരു നോൺ-സ്റ്റാറ്റിയൂട്ടറി ബോഡിയായി രൂപീകരിച്ചു.
- സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്റ്റ്, 1992 (1992 ലെ 15) പ്രകാരം 1992-ൽ SEBI ഒരു നിയമപരമായ ബോഡിയായി സ്ഥാപിതമായി.
- ജനുവരി 30, 1992 മുതൽ നിലവിൽ വന്നു.
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്‌റ്റ് (SEBI Act)
- ഓഹരി വിപണിയിലെ ന്യുതന പ്രവണതകളെ കൈകാര്യം ചെയ്യാൻ 1995, 1999, 2002 എന്നീ വർഷങ്ങളിൽ ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.
- ഈ നിയമത്തിൽ 10 അധ്യായങ്ങളും 91 വകുപ്പുകളും അടങ്ങിയിരിക്കുന്നു.