App Logo

No.1 PSC Learning App

1M+ Downloads
സൈലന്റ് വാലി ദേശീയ ഉദ്യാനത്തിൽ നടന്ന ഏഴാമത് പക്ഷി സർവ്വേയിൽ എത്ര പുതിയ ഇനം പക്ഷികളെയാണ് കണ്ടെത്തിയത് ?

A10

B14

C17

D19

Answer:

C. 17

Read Explanation:

  • സൈലൻ്റ് വാലിയിൽ 17 ഇനം പുതിയ പക്ഷികളെ വനം വകുപ്പ് കണ്ടെത്തി.

  • 2023 ഡിസംബർ 27 നും 29 നും ഇടയിൽ നടന്ന ഏഴാമത് പക്ഷി സർവ്വേയിലാണ് 17 പുതിയ പക്ഷികൾ ഉൾപ്പെടെ 175 ഇനങ്ങളെ കണ്ടെത്തിയത്.

  • കേരള നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെയായിരുന്നു കണക്കെടുപ്പ്.

  • 85 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന പാർക്കിൽ വനം വകുപ്പ് ഉദ്യോ​ഗസ്ഥരും സംഘവും ക്യാമ്പ് ചെയ്താണ് കണക്കെടുപ്പ് നടത്തിയത്.

  •  

    1990ലായിരുന്നു ആദ്യ സർവേ നടത്തിയത്. അന്നത്തെ സർവേ ഗ്രൂപ്പ് അംഗങ്ങളായിരുന്ന പി കെ ഉത്തമൻ, സി സുശാന്ത്, കെ എസ് ജോസ് എന്നിവരും പങ്കെടുത്തു എന്നത് ഇത്തവണത്തെ കണക്കെടുപ്പിൻ്റെ പ്രത്യേകതയായിരുന്നു. 2020ലായിരുന്നു ഏഴാമത് സ‍‍ർവേ നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.


Related Questions:

Which AI tool is used for translation by the Kerala High Court?
ഇന്ത്യയിൽ ഏത് സംസ്ഥാനമാണ് ആദ്യമായി സംസ്ഥാനതല കാലാവസ്ഥാ വാർഷിക റിപ്പോർട്ട് തയ്യാറാക്കിയത് ?
കേരളത്തെ ഏത് വർഷത്തോടെ സമ്പൂർണ്ണ ' ആന്റിബയോട്ടിക് സാക്ഷരത ' സംസ്ഥാനമാക്കാനാണ് സർക്കാർ കർമപദ്ധതി തയ്യാറാക്കുന്നത് ?
മലയാളം സർവ്വകലാശാലയുടെ ഇപ്പോഴത്തെ വൈസ്ചാൻസലർ ആര് ?
കേരളത്തിലെ രണ്ടാമത്തെ പോലീസ് മ്യൂസിയം സ്ഥാപിതമായത് എവിടെ ?