App Logo

No.1 PSC Learning App

1M+ Downloads
സോഡിയം ക്ലോറൈഡ് ലായനിയെ വൈദ്യുതവിശ്ലേഷണം നടത്തുമ്പോൾ അത് സോഡിയം ഹൈഡ്രോക്സൈഡ് ലായനിയായി മാറുന്നു. അതോടൊപ്പം കാഥോഡിലും ആനോഡിലും യഥാക്രമം ലഭിക്കുന്ന ഉത്പന്നങ്ങൾ ഏതെല്ലാം?

Aസോഡിയം, ക്ലോറിൻ

Bഹൈഡ്രജൻ, ക്ലോറിൻ

Cസോഡിയം, ഓക്സിജൻ

Dഹൈഡ്രജൻ, ഓക്സിജൻ

Answer:

B. ഹൈഡ്രജൻ, ക്ലോറിൻ

Read Explanation:

  • സോഡിയം ക്ലോറൈഡ് ലായനി ഉരുകുമ്പോൾ പോസിറ്റീവ് ചാർജുള്ള സോഡിയം അയോണുകളും നെഗറ്റീവ് ചാർജുള്ള ക്ലോറൈഡ് ചലന സ്വാതന്ത്ര്യം കൈവരിക്കുന്നു 
  • സോഡിയം ക്ലോറൈഡ് ലായനിയെ വൈദ്യുതവിശ്ലേഷണം നടത്തുമ്പോൾ അത് സോഡിയം ഹൈഡ്രോക്സൈഡ് ലായനിയായി മാറുന്നു.
  • Na+ , Cl ‾,H₃O+, OH‾ ,H₂O എന്നിവ സോഡിയം ക്ലോറൈഡ് ലായനിയിൽ അടങ്ങിയിരിക്കുന്നു 
  • Na+ ,,H₃O+ അയോണുകളെ അപേക്ഷിച്ച് H₂O ക്ക് നിരോക്സീകരണ പ്രവണത കൂടുതലായതിനാൽ കാഥോഡിൽ സ്വതന്ത്രമാക്കപ്പെടുന്നത് - ഹൈഡ്രജൻ (H₂ )
  •  Cl ‾ , OH‾ അയോണുകളുമായി ജലം താരതമ്യം ചെയ്യുമ്പോൾ  Cl ‾ ന് ഓക്സീകരണ പ്രവണത കൂടുതൽ ആയതിനാൽ ആനോഡിൽ സ്വതന്ത്രമാക്കപ്പെടുന്നത്  - ക്ലോറിൻ ( Cl₂ )
  • സോഡിയം ക്ലോറൈഡ് ലായനിയുടെ വൈദ്യുത വിശ്ലേഷണ ഫലമായി ലായനിയിൽ ലഭിക്കുന്നത് - NaOH

Related Questions:

സിങ്കിന്റെ അയിര് ഏത് ?
അലൂമിനിയത്തിന്റെ അറ്റോമിക സംഖ്യ എത്ര?
'സൂപ്പർ ഫ്ലൂയിഡിറ്റി' കാണിക്കുന്ന മൂലകത്തിനു ഉദാഹരണം ?
ഏറ്റവും കൂടുതൽ സംയുക്തങ്ങൾ ഉണ്ടാക്കുന്ന മൂലകം ഏതാണ് ?
Which of the following elements has 2 shells and both are completely filled?