Aകോൺവെക്സ് ദർപ്പണം
Bകോൺകേവ് ദർപ്പണം
Cസമതല ദർപ്പണം
Dഇവയൊന്നുമല്ല
Answer:
A. കോൺവെക്സ് ദർപ്പണം
Read Explanation:
Note:
തെരുവ് വിളക്കുകളിൽ പ്രതിഫലനങ്ങളായി, കോൺവെക്സ് മിററുകൾ ഉപയോഗിക്കുന്നു. കാരണം അവയ്ക്ക് വിശാലമായ പ്രദേശത്തേക്ക് പ്രകാശം പരത്താൻ കഴിയുന്നു.
സെർച്ച് ലൈറ്റുകളിലും, ടോർച്ചുകളിലും കോൺകേവ് മിററുകൾ ഉപയോഗിക്കുന്നു. കാരണം കൂടുതൽ ഫോക്കസ് ചെയ്ത് ലൈറ്റ് ബീം സൃഷ്ടിക്കാൻ കഴിയുന്നു, അങ്ങനെ തിരച്ചിലിൽ സഹായകമാകുന്നു.
ഗോളിയെ ദർപ്പണങ്ങൾ:
പ്രതിപതന തലം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങളാണ് ഗോളീയ ദർപ്പണങ്ങൾ.
ഗോളീയ ദർപ്പണങ്ങൾ രണ്ട് തരം:
- കോൺകേവ് ദർപ്പണം
- കോൺവെക്സ്ദർപ്പണം
കോൺകേവ് ദർപ്പണം:
- പ്രതിപതന തലം അകത്തോട്ട് കുഴിഞ്ഞ ഗോളിയെ ദർപ്പണങ്ങൾ
- യഥാർത്ഥ പ്രതിബിംബം സാധ്യമാവുന്ന ദർപ്പണം
- നിവർന്നതും വലതുമായ പ്രതിബിംബം.
ഉപയോഗങ്ങൾ:
ടോർച്ചിലെ റിഫ്ലക്ടർ , ഷേവിങ് മിറർ, സോളാർ കുക്കറിൽ, സിനിമ പ്രൊജക്ടറുകളിൽ, മേക്കപ്പ് മിറർ, ഡോക്ടർമാർ ഉപയോഗിക്കുന്ന ഹെഡ് ലൈറ്റുകളിൽ, കാറിലെ ഹെഡ് ലൈറ്റിൽ
കോൺവെക്സ് ദർപ്പണം:
- പ്രതിപതന തലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളിയെ ദർപ്പണങ്ങൾ
- മുഖ്യ ഫോക്കസിനും പോളിനും ഇടയിൽ പ്രതിബിംബം രൂപപ്പെടുന്നു
- ചെറുതും, മിഥ്യയും, നിവർന്നതും, കൂടുതൽ വിസ്തൃതി ലഭ്യമാകുന്നതുമായ പ്രതിബിംബം
ഉപയോഗങ്ങൾ:
സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ലക്ടറായി, റിയർവ്യൂ മിറർ, സൺഗ്ലാസുകൾ നിർമ്മിക്കാൻ