Aജോർജ് ലെമൈറ്റർ
Bഎഡ്വിൻ ഹബിൾ
Cസ്റ്റീഫൻ ഹോക്കിംഗ്
Dഫ്രെഡ് ഹോയ്ലെ
Answer:
D. ഫ്രെഡ് ഹോയ്ലെ
Read Explanation:
ഹോയലിന്റെ സ്ഥിരസ്ഥിതി സിദ്ധാന്തം
(Steady State Theory)
ഹോയ്ലെ "സ്ഥിര-സ്ഥിതി സിദ്ധാന്തം" (Steady-State Theory) എന്ന ആശയത്തിന്റെ വക്താവായിരുന്നു
എല്ലാ കാലഘട്ടത്തിലും പ്രപഞ്ചം ഏറെക്കുറെ ഇന്നത്തെ അവസ്ഥയിൽ തന്നെയായിരുന്നു എന്ന് ഈ സങ്കൽപ്പം കണക്കാക്കുന്നു.
എന്നാൽ പ്രപഞ്ചവികസനത്തെ സംബന്ധിച്ച മഹത്തായ തെളിവുകൾ പിൽക്കാലത്ത് ലഭ്യമായതിനാൽ വികസിക്കുന്ന പ്രപഞ്ചം എന്ന ഹബിളിന്റെ വാദഗതിയെയാണ് ശാസ്ത്രലോകം അനുകൂലിക്കുന്നത്.
'മഹാവിസ്ഫോടനം' (Big Bang) എന്ന പദം ആദ്യമായി ഉപയോഗിച്ചത് ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയ്ലെ (Fred Hoyle) ആണ്. 1949 മാർച്ചിൽ ബിബിസി റേഡിയോയിൽ നടത്തിയ ഒരു പ്രക്ഷേപണത്തിനിടെയാണ് അദ്ദേഹം ഈ പദം ഉപയോഗിച്ചത്.
പ്രപഞ്ചോൽപ്പത്തിയെക്കുറിച്ചുള്ള ലെമൈറ്ററുടെ വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം എന്ന ആശയത്തെ കളിയാക്കുന്ന ഒരു പദമായാണ് ഹോയ്ലെ ഇത് ഉപയോഗിച്ചത്.