App Logo

No.1 PSC Learning App

1M+ Downloads
സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന് ശേഷം സ്പെയിനിൻ്റെ ഏകാധിപതിയായി മാറിയത് ഇവരിൽ ആരാണ്?

Aഫ്രാൻസിസ്കോ ഫ്രാങ്കോ

Bമിഗുവൽ പ്രിമോ ഡി റിവേര

Cമാനുവൽ അസാന

Dഅൻ്റോണിയോ ഡി ഒലിവേര സലാസർ

Answer:

A. ഫ്രാൻസിസ്കോ ഫ്രാങ്കോ

Read Explanation:

ഫ്രാൻസിസ്കോ ഫ്രാങ്കോ

  • സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് (1936-1939), ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോയാണ് റിപ്പബ്ലിക്കൻ ഗവൺമെൻ്റിനെതിരായ നാഷണലിസ്റ്റ് വിഭാഗത്തിന് നേതൃത്വം നൽകിയത്.
  • നാഷണലിസ്റ്റുകളുടെ പ്രഥമ നേതാവായിരുന്ന  അദ്ദേഹം യുദ്ധാനന്തരം  സ്പെയിനിൻ്റെ ഏകാധിപതിയായി.
  • ഇതോടെ സ്പെയിനിൽ ഫാസിസ്റ്റ് സ്വേച്ഛാധിപത്യം സ്ഥാപിക്കപ്പെട്ടു
  • രണ്ടാം ലോകമഹായുദ്ധത്തിൽ സ്പെയിൻ പങ്കു ചേർന്നില്ലെങ്കിലും ഹിറ്റ്‌ലർക്കും മുസ്സോളിനിക്കും നിർണ്ണായകമയ സഹായങ്ങൾ ഇദ്ദേഹം നൽകി
  • 1975-ൽ അദ്ദേഹം അന്തരിച്ചു.

Related Questions:

ഇറ്റലിയിൽ ഫാസിസ്റ്റ് അക്രമങ്ങൾ എതിർത്തുകൊണ്ട് പാർലമെന്റിൽ സംസാരിച്ച ഏത് രാഷ്ടീയ നേതാവിനെയാണ് മുസ്സോളിനിയുടെ രഹസ്യ പോലീസ് വധിച്ചത്?

പേൾ ഹാർബർ ആക്രമണവുമായി ബന്ധപ്പെട്ട് തന്നിട്ടുള്ള പ്രസ്താവനകളെ വിലയിരുത്തി,ശരിയായവ കണ്ടെത്തുക :

  1. 1941 ഡിസംബർ 7 നായിരുന്നു അമേരിക്കൻ നാവിക സങ്കേതമായ പോൾ ഹാർബറിൽ ജപ്പാൻ അപ്രതീക്ഷിതമായ ബോംബ് ആക്രമണം നടത്തിയത്
  2. ഏഷ്യയിലേക്കുള്ള അമേരിക്കയുടെ വരവ് തടയാനും അമേരിക്കൻ മേൽക്കൈ തകർക്കാനു മാണ് ജപ്പാൻ പേൾ ഹാർബറിൽ ബോംബിട്ടത്
  3. 1941 ഡിസംബർ എട്ടിന് പേൾ ഹാർബർ അക്രമണത്തിന്റെ പിറ്റേദിവസം അമേരിക്ക ജപ്പാനോട് യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് രണ്ടാം ലോകമഹായുദ്ധത്തിൽ ചേർന്നു.
  4. പേൾ ഹാർബർ ആക്രമണത്തിന് മുൻപ് തന്നെ അമേരിക്കയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി തുടങ്ങിയിരുന്നു
    ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിൻറ ജർമനിയിലെ കിരാതരൂപം:

    ലാറ്ററൻ ഉടമ്പടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

    1. 1929-ൽ ഇറ്റാലിയൻ ഭരണകൂടവും കത്തോലിക്ക സഭയും തമ്മിൽ ഒപ്പുവച്ച ഉടമ്പടി
    2. ഇതുപ്രകാരം വത്തിക്കാൻ നഗരത്തെ  ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു.
    3. പത്തൊൻപതാം നൂറ്റാണ്ടിൽ ഇറ്റാലിയുടെ  ഏകീകരണ സമയത്ത് സംഭവിച്ച സഭയ്ക്ക് സംഭവിച്ച നഷ്ടങ്ങൾക്ക്  നഷ്ടപരിഹാരം നൽകാനും ഇറ്റലി സമ്മതിച്ചു
    4. സർക്കാർ ഉദ്യോഗസ്ഥരുടെ നിയമനം ഉൾപ്പെടെയുള്ള ഇറ്റാലിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഉടമ്പടി വത്തിക്കാന് അധികാരം നൽകി.
      Revenge movement broke out in :