App Logo

No.1 PSC Learning App

1M+ Downloads
സ്പെയ്നിലെ പ്രമുഖ ഫാസിസ്റ്റ് പാർട്ടിയായിരുന്ന 'ഫലാങ്ങ് എസ്പാനോള'(ഫാലാൻക്സ്)യുടെ സ്ഥാപകൻ ആരായിരുന്നു?

Aമിഗുവൽ പ്രിമോ ഡി റിവേര

Bഫ്രാൻസിസ്കോ ഫ്രാങ്കോ

Cജോസ് അൻ്റോണിയോ പ്രിമോ ഡി റിവേര

Dമാനുവൽ അസാന

Answer:

C. ജോസ് അൻ്റോണിയോ പ്രിമോ ഡി റിവേര

Read Explanation:

ഫലാഞ്ച് എസ്പാനോല (ഫാലാൻക്സ്)

  • ഒരു സ്പാനിഷ് അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ ജോസ് അൻ്റോണിയോ പ്രിമോ ഡി റിവേരയാണ് 1933-ൽ ഫലാഞ്ച് എസ്പാനോല എന്ന പാർട്ടി സ്ഥാപിച്ചത് 
  • 1923 മുതൽ 1930 വരെ സ്‌പെയിനിൽ ഏകാധിപതിയായിരുന്ന മിഗ്വൽ പ്രിമോ ഡി റിവേരയുടെ മകനായിരുന്നു അൻ്റോണിയോ പ്രിമോ ഡി റിവേര.
  • ഫാസിസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായിരുന്നു ഫലാഞ്ച് എസ്പാനോല.
  • ഇംഗ്ലീഷ് ഭാഷയിൽ ഫാലാൻക്സ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത് 
  • സ്പെയിനിൽ ദേശീയ, സ്വേച്ഛാധിപത്യ, കമ്മ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിട്ടത് .

Related Questions:

ഫാസിസ്റ്റ് പട്ടാളം ബോംബിട്ടു തകർത്ത ഗുവേർണിക്ക നഗരത്തിന്റെ കണ്ണീരും വേദനയും ആവിഷ്ക്കരിച്ച 'ഗുവേർണിക്ക' എന്ന വിശ്വവിഖ്യാതമായ ചിത്രം പാബ്ലോ പിക്കാസോ വരച്ച വർഷം?

ഇവയിൽ ഏത് പ്രസ്താവന പാൻ ജർമൻ പ്രസ്ഥാനത്തെ സൂചിപ്പിക്കുന്നു:

1.മധ്യ യൂറോപ്പിലും ബാള്‍ക്കന്‍ മേഖലയിലും ജര്‍മ്മന്‍ സ്വാധീനം വര്‍ധിപ്പിക്കുക, ട്യൂട്ടോണിക്ക് വര്‍ഗക്കാരെ ഏകോപിപ്പിക്കുക.

2.ജര്‍മ്മനിയില്‍നിന്നും അള്‍സൈസ്, ലൊറൈന്‍ തിരികെ പിടിക്കാന്‍ ഫ്രാന്‍സില്‍ ആരംഭിച്ച പ്രസ്ഥാനം

 

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം, ഏത് രാജ്യത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭമായിരുന്നു ഡൗസ് പദ്ധതി?
സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന് ശേഷം സ്പെയിനിൻ്റെ ഏകാധിപതിയായി മാറിയത് ഇവരിൽ ആരാണ്?
During World War II, the Battles of Kohima and Imphal were fought in the year _____.