സ്പോർട്സ് ലും കലയിലും മികവ് പുലർത്തുന്ന ഭിന്ന ശേഷിക്കാർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതി?
Aവിദ്യാകിരണം
Bവിദ്യാജ്യോതി
Cശ്രേഷ്ഠം
Dവിദ്യാമൃതം
Answer:
C. ശ്രേഷ്ഠം
Read Explanation:
വിദ്യാകിരണം -വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നാക്കം നിൽക്കുന്ന ഭിന്നശേഷിക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്ന പദ്ധതി
വിദ്യാജ്യോതി - ഒൻപതാം ക്ലാസ് മുതൽ പ്ലസ്ടു തലം വരെയുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, യൂണിഫോം എന്നിവയ്ക്കുള്ള ധനസഹായം നൽകുന്ന പദ്ധതി
ശ്രേഷ്ഠം- സ്പോർട്സിലും കലയിലും മികവ് പുലർത്തുന്ന ഭിന്നശേഷിക്കാർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതി
വിജയാമൃതം- സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ നിന്നും ബിരുദ / ബിരുദാനന്തര /പ്രൊഫഷണൽ കോഴ്സുകളിൽ ഉയർന്ന മാർക്ക് നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന പദ്ധതി .