Challenger App

No.1 PSC Learning App

1M+ Downloads
സ്ഫടിക ഖരവസ്തുക്കളും, അമോർഫസ് ഖരവസ്തുക്കളും തമ്മിലുള്ള ദ്രവണാങ്കങ്ങളുടെ കാര്യത്തിൽ വ്യത്യാസം എന്താണ് ?

Aസ്ഫടിക ഖരവസ്തുക്കൾക്ക് കൃത്യമായ ദ്രവണാങ്കമുണ്ട്, അതേസമയം അമോർഫസ് ഖരവസ്തുക്കൾക്ക് കൃത്യമായ ദ്രവണാങ്കമില്ല.

Bഅമോർഫസ് ഖരവസ്തുക്കൾക്ക് കൃത്യമായ ദ്രവണാങ്കമുണ്ട്, അതേസമയം സ്ഫടിക ഖരവസ്തുക്കൾക്ക് കൃത്യമായ ദ്രവണാങ്കമില്ല.

Cഅമോർഫസ് ഖരവസ്തുക്കൾക്ക് കൃത്യമായ ദ്രവണാങ്കമുണ്ട്, അതേസമയം സ്ഫടിക ഖരവസ്തുക്കൾക്ക് കൃത്യമായ ദ്രവണാങ്കമില്ല.

Dസ്ഫടിക, അമോർഫസ് ഖരവസ്തുക്കൾക്ക് കൃത്യമായ ദ്രവണാങ്കങ്ങളില്ല.

Answer:

A. സ്ഫടിക ഖരവസ്തുക്കൾക്ക് കൃത്യമായ ദ്രവണാങ്കമുണ്ട്, അതേസമയം അമോർഫസ് ഖരവസ്തുക്കൾക്ക് കൃത്യമായ ദ്രവണാങ്കമില്ല.

Read Explanation:

പരൽ രൂപത്തിലുള്ള ഖരങ്ങൾ (Crystalline solids)

  • ഒരു പരൽ രൂപത്തിലുള്ള ഖരം സ്‌ഥിര ജ്യാമിതീയ ഘടനയുള്ള ധാരാളം ചെറു പരലുകളാൽ നിർമിതമാണ്.

  • പരലിൽ ഘടക കണങ്ങൾ (ആറ്റങ്ങൾ, തന്മാത്രകൾ അല്ലെങ്കിൽ അയോണുകൾ) ക്രമത്തിൽ അടുക്കിയിരിക്കു കയും ത്രിമാന തലത്തിൽ ആവർത്തിക്കുകയും ചെയ്യുന്നു.

  • ഒരു പരലിൽ ഒരു മേഖലയിലെ ക്രമരൂപം മനസ്സിലാക്കിയാൽ പരലിലെ മറ്റൊരു മേഖല എത്ര ദൂരെയാണെങ്കിലും കണങ്ങളുടെ യഥാർഥ സ്ഥാനം നമുക്ക് പ്രവചിക്കാൻ കഴിയും.

  • പരൽ ഘടനയിൽ കണികകൾക്കു ദീർഘ പരിധിക്രമം (long range order) ആണുള്ളത്.

  • സമാനമായ രീതിയിൽ കണങ്ങളുടെ ക്രമരൂപങ്ങൾ പരൽ മുഴുവൻ വർത്തിച്ച് ക്രമീകരിക്കുന്നതാണ് ദീർഘപരിധി ക്രമൾ.

  • പരൽ രൂപത്തിലുള്ള ഖരങ്ങൾക്കു ഉദാഹരണങ്ങൾ സോഡിയം ക്ലോറൈഡ്, ക്വാർട്സ്

അമോർഫസ് ഖരങ്ങൾ (Amorphous solids)

  • ഗ്ലാസ്, റബർ, പ്ലാസ്‌റ്റിക്കുകൾ എന്നിവ ദ്രാവകാവസ്‌ഥ യിൽ നിന്ന് തണുപ്പിച്ച് ഖരമാക്കുമ്പോൾ പരലുകൾ ലഭിക്കുന്നില്ല. ഇവ അറിയപ്പെടുന്നത് അമോർഫസ് ഖരങ്ങൾ

  • അമോർഫസ് (amorphous) ഒരു ഗ്രീക്ക് പദമാണ്. (ഗ്രീക്കിൽ അമോർഫസ് എന്നാൽ ആകൃതി ഇല്ലാത്തത് എന്നർഥം.)

  • അമോർഫസ് ഖരങ്ങളിൽ കണങ്ങൾക്ക് (ആറ്റം, തന്മാത്ര, അയോൺ) (ഹസ്വപരിധി ക്രമമാണുള്ളത് (short range order).

  • ഈ ക്രമീകരണത്തിൽ സമാനമായ ആവർത്തന ക്രമരൂപ രീതി ചെറിയ ദൈർഘ്യത്തിൽ മാത്രമാണുള്ളത്. ഇത് പല ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നതിനോടൊപ്പം അവയ്ക്കിടയിലുള്ള കണികകളുടെ ക്രമീകരണവും ക്രമ രഹിതമാണെന്നു കാണാം.

  • പരൽ ഖരങ്ങൾക്കു കൃത്യമായ ദ്രവനില (Melting point) ആണുള്ളത്. ഒരു സവിശേഷ താപനിലയിൽ പെട്ടെന്ന് ഉരുകി ദ്രാവകമാകുന്നു.

  • അമോർഫസ് ഖരങ്ങൾ താപനിലയുടെ ഒരു പ്രത്യേക പരിധിയിൽ മൃദുവാകുകയും ഉരുകി ഒഴുകാൻ തുടങ്ങുകയും ചെയ്യുന്നു. നിശ്ചിത താപപരിധിയിൽ അവയെ വ്യത്യസ്ത ആകൃതിയിൽ രൂപപ്പെടുത്താനും കഴിയും


Related Questions:

ഭാരതരത്ന ലഭിച്ച സി.എൻ.ആർ. റാവു ഏത് മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?
താഴെ തന്നിരിക്കുന്നുന്നവയിൽ കപട (Pseudo) ഖരങ്ങൾക് ഉദാഹരണം ഏത് ?
സമാനമായ രീതിയിൽ കണങ്ങളുടെ ക്രമരൂപങ്ങൾ പരൽ മുഴുവൻ ആവർത്തിച്ച് ക്രമീകരിക്കുന്നതാണ്

താഴെ തന്നിരിക്കുന്നുന്നവയിൽ ഫ്രങ്കെൽ ന്യൂനത (Frenkel defect) ഏത് ?

  1. ZnS
  2. AgCI
  3. NaCl
  4. KCl
    F-സെന്ററുകൾ ഉണ്ടാകുമ്പോൾ ക്രിസ്റ്റലിന്റെ സാന്ദ്രതയ്ക്ക് എന്ത് സംഭവിക്കുന്നു?