App Logo

No.1 PSC Learning App

1M+ Downloads
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ?

Aമണിയാർ

Bഇടുക്കി

Cകുത്തുങ്കൽ

Dകക്കാട്

Answer:

C. കുത്തുങ്കൽ

Read Explanation:

  • പ്രതിവർഷം 79 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നിർദ്ദേശപ്രകാരം INDSIL കമ്പനി കോയമ്പത്തൂർ സ്വകാര്യ മേഖലയിൽ നിർമിച്ച (Captive) ചെറുകിട ജലവൈദ്യുത പദ്ധതിയാണ് കുത്തുങ്കൽ ചെറുകിട ജലവൈദ്യുതപദ്ധതി.
  •  ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ സേനാപതി ഗ്രാമപഞ്ചായത്തിലെ കുത്തുങ്കലിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. 
  • 2001 ജൂൺ 1നു ഇതു പ്രവർത്തനം തുടങ്ങി. പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

Related Questions:

കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം കഞ്ചിക്കോട് സ്ഥാപിച്ച വർഷം ഏതാണ് ?
പള്ളിവാസൽ പദ്ധതി ഏത് നദിയിലാണ്?
കേരളത്തിൽ ആദ്യമായി തിരമാലയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിച്ച സ്ഥലം :
NTPCയുടെ കീഴിൽ കേരളത്തിൽ എവിടെയാണ് ഒഴുകുന്ന സോളാർ നിലയം സ്ഥാപിച്ചത് ?
കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ?