സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ക്യാബിനറ്റ് സെക്രട്ടറി ആര് ?
Aഎൻ.ഇ.എസ് രാഘവനാചാരി
Bകെ.പി.എസ് മേനോൻ
Cഎൻ.ആർ പിള്ള
Dഎ.എൻ ത്സാ
Answer:
C. എൻ.ആർ പിള്ള
Read Explanation:
ക്യാബിനറ്റ് സെക്രട്ടറി
- കേന്ദ്ര സര്‍ക്കാരില്‍ എക്സിക്യൂട്ടീവ് തലത്തിലെ ഏറ്റവും ഉയര്‍ന്നതും മുതിര്‍ന്ന സിവില്‍ ഉദ്യോഗസ്ഥനുമാണ് ക്യാബിനറ്റ് സെക്രട്ടറി.
- പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ചുമതലയിലാണ് പ്രവർത്തിക്കുന്നത്.
- കാബിനറ്റ് സെക്രട്ടേറിയറ്റ്, സിവിൽ സർവീസസ് ബോർഡ്, ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ് എന്നിവയുടെ എക്സ് ഒഫിഷ്യോ തലവൻ
- ഇന്ത്യന്‍ അഡ്ടിനിസ്‌ട്രേറ്റീവ് സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന കേഡര്‍ തസ്തികയും ക്യാബിനറ്റ് സെക്രട്ടറിയുടെതാണ്.
- 2010 മുതൽ കാബിനറ്റ് സെക്രട്ടറിയുടെ കാലാവധി പരമാവധി നാല് വർഷമായി നീട്ടി.
- എന്നാല്‍ പരിഷ്ക്കരിച്ച ചട്ടങ്ങള്‍ അനുസരിച്ച്, ഒരു ക്യാബിനറ്റ് സെക്രട്ടറിക്ക് 4 വര്‍ഷത്തിനപ്പുറം 3 മാസത്തില്‍ കൂടാത്ത ഒരു കാലയളവിലേക്ക് കേന്ദ്ര സര്‍ക്കാരിന് സേവനം നീട്ടാം.
- ക്യാബിനറ്റ് സെക്രട്ടറിയുടെ മാസശമ്പളം : 2,50,000 രൂപ
- സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ക്യാബിനറ്റ് സെക്രട്ടറി - എന്‍ ആര്‍ പിള്ള
- നിലവിലെ ക്യാബിനറ്റ് സെക്രട്ടറി : രാജീവ് ഗൗബ