App Logo

No.1 PSC Learning App

1M+ Downloads
സ്വയം സഹായ സംഘങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും സ്ത്രീ ശാക്തീകരണം നടപ്പിലാക്കുക എന്ന ലക്ഷ്യവുമായി നടപ്പിലാക്കിയ പദ്ധതി ഏത് ?

Aകുടുംബശ്രീ

Bമഹിള സ്വയം സിദ്ധ യോജന

Cമഹിളാ സമൃദ്ധി യോജന

Dകിഷോരി ശക്തി യോജന

Answer:

A. കുടുംബശ്രീ

Read Explanation:

കുടുംബശ്രീ

  • സംസ്ഥാനസർക്കാരും നബാര്‍ഡും തദ്ദേശഭരണസ്ഥാപനങ്ങള്‍ മുഖേന ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി
  • ഒമ്പതാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് കുടുംബശ്രീ നിലവിൽ വന്നത് 
  • കുടുംബശ്രീ പദ്ധതി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌ പേര് - State Poverty Eradication Mission (SPEM)
  • 1998 മേയ്‌ 17 നു പ്രധാനമ്രന്തി അടല്‍ ബിഹാരി വാജ്പേയിയാണ്‌ മലപ്പുറത്തു കുടുംബ്രശീയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. 
  •  പരീക്ഷണാടിസ്ഥാനത്തിൽ കുടുംബശ്രീ ആദ്യം നടപ്പിലാക്കിയത് - 1994 ൽ (ആലപ്പുഴ മുനിസിപ്പാലിറ്റി)

  • എഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ
  • സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതിയെന്ന നിലയിലാണ്‌ കുടുംബശ്രീ ശ്രദ്ധേയമായത്‌.
  • നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്‌ - 1999 ഏപ്രില്‍ 1
  • കുടുംബശ്രീയുടെ ഗവേണിംഗ്‌ ബോഡിയുടെ അധ്യക്ഷന്‍ - തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി
  • കുടുംബശ്രീ ഉദ്ഘാടനം ചെയ്യുമ്പോള്‍ കേരള സ്വയംഭരണ വകുപ്പ്‌ മന്ത്രി - പാലൊളി മുഹമ്മദ് കുട്ടി

  • കുടുംബശ്രീയുടെ ആപ്തവാക്യം - 'സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്‌, കുടുംബങ്ങളിലൂടെ സമുഹത്തിലേയ്ക്ക്‌'
  • കുടുംബശ്രീ വെബ്‌പോര്‍ട്ടല്‍ - Sthree Sakthi
  • ഭിന്നലിംഗക്കാരുടെ ആദ്യ കുടുംബശ്രീ യൂണിറ്റ്‌ - മനസ്വിനി (കോട്ടയം)

കുടുംബശ്രീയുടെ നടത്തിപ്പിനായുള്ള മൂന്നു തലത്തിലുള്ള സാമൂഹ്യാധിഷ്ഠിത സംഘടനകൾ :

  • അയല്‍ക്കൂട്ടങ്ങള്‍
  • ഏരിയ വികസന സമിതികള്‍
  • കമ്യൂണിറ്റി വികസന സമിതികള്‍

Related Questions:

ഇന്ത്യയിലെ യുവാക്കൾക്ക് സൗജന്യ സാങ്കേതികവിദ്യാ പരിശീലനം നൽകാനുദ്ദേശിച്ച് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പോർട്ടൽ ?
Mahila Samridhi Yojana is :
Mukhyamantri Yuva Swabhiman Yojana launched by Madhya Pradesh government is associated with?
NRGEP പദ്ധതി പ്രകാരം തൊഴിൽ ആവശ്യപ്പെട്ട് എത്ര ദിവസത്തിനുള്ളിൽ തൊഴിൽ ലഭിച്ചില്ലെങ്കിലാണ് തൊഴിലാളികൾക്ക് തൊഴിലില്ലായ്മ വേതനത്തിന് അവകാശമുള്ളത് ?

What are the major focus of NWDPRA (National Watershed Development Project for Rainfed areas)?

1.Holistic development of watershed areas

2. Revival of Agrarian sector

3. Natural resource management

4. Livelihood support initiatives