Challenger App

No.1 PSC Learning App

1M+ Downloads
സ്വയാർജിതസ്വഭാവങ്ങൾ തലമുറകളിലൂടെ കൂടിച്ചേർന്ന് പുതിയ ജീവജാതികൾ രൂപപ്പെടുന്നു എന്ന് വിശദീകരിക്കുവാൻ ലാമാർക്ക് എത് ജീവിയുടെ,എന്ത് പ്രത്യേകതകളാണ് ഉദാഹരണം ആക്കിയത്?

Aസീബ്രയുടെ വരകൾ

Bആനയുടെ കൊമ്പുകൾ

Cജിറാഫിന്റെ കഴുത്ത്

Dഒട്ടകപക്ഷിയുടെ കാലുകൾ

Answer:

C. ജിറാഫിന്റെ കഴുത്ത്

Read Explanation:

ലാമാർക്കിസം

  • ജീവികൾ ജീവിതകാലത്ത് ആർജിക്കുന്ന സ്വഭാവങ്ങളാണ് സ്വയാർജിതസ്വഭാവങ്ങൾ.
  • ഇത്തരം സ്വഭാവങ്ങൾ തലമുറകളിലൂടെ കൂടിച്ചേർന്ന് പുതിയ ജീവജാതികൾ രൂപപ്പെടുന്നു എന്നാണ് ലാമാർക്ക് വിശദീകരിച്ചത്.
  • ലാമാർക്കിന്റെ അഭിപ്രായത്തിൽ ആദ്യകാലങ്ങളിൽ നീളം കുറഞ്ഞ കഴുത്തുള്ള ജിറാഫുകളാണുണ്ടായിരുന്നത്.
  • ഭക്ഷ്യ ദൗർലഭ്യം നേരിട്ടതോടെ അവ ക്രമേണ കഴുത്തുനീട്ടി ഉയരമുള്ള മരങ്ങളെ ആശ്രയിച്ചു.
  • അതിന്റെ ഫലമായി കഴുത്തിന് നീളം കൂടിയ ജിറാഫുകൾ തലമുറകളിലൂടെ രൂപപ്പെട്ടു
  • എന്നാൽ ഇത്തരം സ്വയാർജിതസ്വഭാവങ്ങൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുകയില്ല എന്നതിനാൽ ഈ വിശദീകരണത്തെ ശാസ്ത്രലോകം അംഗീകരിച്ചില്ല

Related Questions:

ജീനുകൾക്ക് സംഭവിക്കുന്ന ആകസ്മിക മാറ്റങ്ങളാണ് ?

താഴെ പറയുന്നവയിൽ ഫോസിൽ തെളിവുകളെ ശാസ്ത്രീയമാക്കുന്ന രീതി ഏത് ?

  1. കോശവിജ്ഞാനീയം
  2. തന്മാത്ര ജീവശാസ്ത്രം
ആദിമകാലത്തെ ജീവികളുടെ അവശിഷ്ട്ടങ്ങളാണ് ?
സമുദ്രത്തിലെ രാസവസ്തുകൾക്ക് ഉണ്ടായ മാറ്റമാണ് ജീവനായി ഉത്ഭവിച്ചത് എന്ന സിദ്ധാന്തം :

തന്നിരിക്കുന്ന സവിശേഷതകള്‍ വിശകലനം ചെയ്ത് ഈ സവിശേഷതകളോടുകൂടിയ മനുഷ്യന്റെ പൂര്‍വ്വികര്‍ ആര് എന്ന് കണ്ടെത്തുക:

1.കട്ടിയുള്ള കീഴ്ത്താടി

2.നിവര്‍ന്നുനില്‍ക്കാനുള്ള കഴിവ്

3.1000 ക്യുബിക് സെന്റീ മീറ്റര്‍ മസ്തിഷ്ക വ്യാപ്തം