App Logo

No.1 PSC Learning App

1M+ Downloads
"സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും' എന്ന പ്രസിദ്ധമായ പ്രഖ്യാപനം ആരുടെ ?

Aബാലഗംഗാധര തിലക്

Bലാലാ ലജ്പത് റായ്

Cസുഭാഷ് ചന്ദ്രബോസ്

Dബിപിൻ ചന്ദ്രപാൽ

Answer:

A. ബാലഗംഗാധര തിലക്

Read Explanation:

ബാലഗംഗാധര തിലക്

  • മഹാരാഷ്ട്രയിലെ രത്നഗിരിയിൽ 1856 ജൂലൈ 23 നാണ് ബാലഗംഗാധര തിലക് ജനിച്ചത്.
  • 'ലോകമാന്യ' എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി 
  • ആര്യന്മാരുടെ ഉദ്ഭവം  ആർട്ടിക് പ്രദേശത്താണെന്ന വാദം മുന്നോട്ടുവെച്ച വ്യക്തി 
  • തിലകിന്റെ പ്രശസ്ത മുദ്രാവാക്യം : "സ്വരാജ്യം(സ്വാതന്ത്ര്യം) എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും" 
  • കോൺഗ്രസ്സിലെ തീവ്രദേശീയവാദി വിഭാഗത്തിന് നേതൃത്വം നൽകിയ വ്യക്തി 
  • 'ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നു 
  • ഇങ്ങനെ ബാലഗംഗാധര തിലകിനെ വിശേഷിപ്പിച്ച വാലന്റൈൻ ഷിറോൾ
  • ഇന്ത്യൻ അൺറെസ്റ്റ് എന്ന പുസ്തകത്തിലാണ് വാലന്റൈൻ ഷിറോൾ ബാലഗംഗാധര തിലകിനെ ഇങ്ങനെ വിശേഷിപ്പിച്ചത്
  •  ഇന്ത്യയുടെ കിരീടം വയ്ക്കാത്ത രാജകുമാരൻ എന്നും  അറിയപ്പെടുന്നു 
  • ഗണപതി ഉത്സവത്തെ ജനകീയമാക്കിയ നേതാവ് 
  • ബാലഗംഗാധര തിലക് ആരംഭിച്ച പത്രങ്ങൾ -
    • 'കേസരി' (മറാത്തി )
    • 'മറാത്ത' (ഇംഗ്ലീഷ്)

Related Questions:

The policy of which group of indian leaders was called as 'political mendicancy'?
പോവർട്ടി ആൻ്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്‌തകം രചിച്ചതാര്?
നമ്മുടെ ദേശിയഗീതമായ 'വന്ദേമാതര'ത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്?
Who called Jinnah 'the prophet of Hindu Muslim Unity?
ലോകഹിതവാദി എന്നറിയപെടുന്നത്?