Challenger App

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് ഇന്ത്യയുടെ ദേശീയ വരുമാനം, ആളോഹരി വരുമാനം എന്നിവ നിർണ്ണയിക്കുന്നതിൽ പഠനങ്ങൾ നടത്തിയ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരിൽ ഉൾപ്പെടാത്തത് ആര് ?

Aദാദാഭായ് നവ്റോജി

Bവി.കെ.ആർ.വി.റാവു

Cജവഹർലാൽ നെഹ്റു

Dസി.ആർ. ദേശായ്

Answer:

C. ജവഹർലാൽ നെഹ്റു

Read Explanation:

  • ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പ് ഇന്ത്യക്ക്. സ്വതന്ത്രമായ ഒരു സമ്പദ്ഘടനയാണ് ഉണ്ടായിരുന്നത്.

  • കൃഷിയായിരുന്നു ജനങ്ങളുടെ പ്രധാനജീവിതോപാധി.

  • പരുത്തി, പട്ടു തുണിത്തരങ്ങൾ, ലോഹം, അമൂല്യമായ രത്നങ്ങൾ തുടങ്ങിയ കരകൗശലവ്യവസായങ്ങൾ ഉയർന്ന പുരോഗതി കൈവരിച്ചിരുന്നു.

  • ഇന്ത്യയിൽ നിലനിന്നിരുന്ന കൊളോണിയൽ ഭരണത്തിൻ്റെ ലക്ഷ്യം

    - ബ്രിട്ടീഷ് ഭരണകാലത്ത് വളർന്നു കൊണ്ടിരുന്ന ബ്രിട്ടനിലെ

    ആധുനികവ്യവസായ ങ്ങൾക്ക് തടസ്സമില്ലാതെ അസംസ്കൃത

    വസ്തുക്കൾ പ്രദാനം ചെയ്യുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റുക.

  • കോളനി ഭരണം, ഇന്ത്യയിൽ നടപ്പാക്കിയ സാമ്പത്തിക നയങ്ങളുടെ പ്രധാനലക്ഷ്യം - ഇന്ത്യൻ സമ്പദ്ഘടന യുടെ പുരോഗതിയെക്കാളുപരി, അവരുടെ സാമ്പത്തി കതാൽപര്യങ്ങളുടെ സംരക്ഷണവും പ്രോത്സാഹനവുമായിരുന്നു

  • ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ 'അസംസ്കൃത വസ്തുക്കളുടെ ദാതാവും' ബ്രിട്ടനിൽ നിന്നുള്ള 'അന്തിമ വ്യാവസായിക ഉല്‌പന്നങ്ങളും ഉപഭോക്താക്കളും മെന്ന ദയനീയ അവസ്ഥയിലേക്ക് എത്തിച്ചു.

  • സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് ഇന്ത്യയുടെ ദേശീയ വരുമാനം (National Income), ആളോഹരി വരുമാനം (Per Capita Income) എന്നിവ നിർണ്ണയിക്കുന്നതിൽ പഠനങ്ങൾ നടത്തിയ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞർ ദാദാഭായ് നവ്റോജി, വില്യം ഡിഗ്‌ബൈ, ഫിൻഡ്‌ലേ ഷിറാസ്, വി.കെ.ആർ.വി.റാവു, സി.ആർ. ദേശായ്.

  • അവയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ട പഠനം വി.കെ.ആർ.വി റാവുവിൻ്റെ പഠനങ്ങൾ


Related Questions:

ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പ് ഇന്ത്യയിൽ പുരോഗതി കൈവരിച്ചിരുന്ന കരകൗശല വ്യവസായങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
Who was the architecture of Mysore city ?
ഇന്ത്യക്കാരുടെ അധീനതയിലുണ്ടായിരുന്ന പരുത്തി വ്യവസായ ശാലകൾ പ്രധാനമായും ആരംഭിച്ചത് എവിടെയായിരുന്നു?
ബ്രിട്ടീഷ് ഭരണകാലത്തെ വിദേശവ്യാപാരത്തിൻ്റെ പ്രത്യേക ലക്ഷ്യം എന്തായിരുന്നു?

ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്ര ചിന്തകളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം ?

i. സമത്വത്തിൽ അടിയുറച്ച സമ്പദ്വ്യവസ്ഥയുടെ രൂപീകരണം.

ii. വൻകിട വ്യവസായങ്ങൾക്ക് പരിഗണന.

iii. സ്വയംപര്യാപ്തവും സ്വാശ്രയവുമായ പ്രാദേശിക സമ്പദ്‌വ്യവസ്ഥ.