Challenger App

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യത്തിനുശേഷം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി  സംഘടിപ്പിക്കണമെന്ന് പ്രമേയം അവതരിപ്പിച്ച 1928ലെ പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു ?

Aജവഹർലാൽ നെഹ്റു

Bസി പി രാമസ്വാമി അയ്യർ

Cമണിബെൻ കാര

Dകെ.കേളപ്പൻ

Answer:

A. ജവഹർലാൽ നെഹ്റു

Read Explanation:

ഐക്യകേരളം

  • ഒരേ ഭാഷ സംസാരിച്ചിരുന്നവരെങ്കിലും സ്വാതന്ത്ര്യാനന്തരം മലയാളികൾ മൂന്നു വ്യത്യസ്ത ഭരണമേഖലകളിലായി ഭിന്നിച്ചു കിടക്കുകയായിരുന്നു.
  • 1920 ൽ നാഗ്‌പൂരിൽ ചേർന്ന കോൺഗ്രസ് സമ്മേളനം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു.
  • ഇതിൻ്റെ അടിസ്ഥാനത്തിൽ 1921 ഏപ്രിൽ 23 മുതൽ 26 വരെ ഒറ്റപ്പാലത്തുവച്ച് ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്നു.
  • ആന്ധ്ര കേസരി എന്നറിയപ്പെടുന്ന ബാരിസ്റ്റർ ടി. പ്രകാശമായിരുന്നു ഈ സമ്മേളനത്തിന്റെ അധ്യക്ഷൻ.
  • തുടർന്ന് തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റി നിലവിൽ വന്നു.
  • ജവഹർലാൽ നെഹ്റുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിൽ സ്വാതന്ത്യ്രത്തിനുശേഷം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുനസ്സംഘടിപ്പിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു.
  • 1947 ൽ കേള പ്പന്റെ അധ്യക്ഷതയിൽ തൃശൂരിൽ ചേർന്ന ഐക്യകേരള കൺവെൻഷനിലും സ്വാതന്ത്യ്രപ്രാപ്തിക്കുശേഷം ആലുവയിൽ വച്ച് ചേർന്ന ഐക്യകേരള സമ്മേളനത്തിലും ഐക്യകേരളപ്രമേയം പാസാക്കി.
  • ഇതേത്തുടർന്ന് 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറിനെയും കൊച്ചിയെയും സംയോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചു.

Related Questions:

അരയസമാജം ആരംഭിച്ചതാര് ?
കേരളം സിംഹം എന്നറിയപ്പെടുന്നതാര് ?
വൈക്കം സത്യാഗ്രഹത്തോട് അനുഭവം പ്രകടിപ്പിച്ച് ആരുടെ നേതൃത്വത്തിലാണ് സവർണജാഥ സംഘടിപ്പിച്ചത് ?

ആധുനിക കാലഘട്ടത്തിൽ കേരളത്തിൽ പ്രവർത്തിച്ചിരുന്ന മിഷനറി സംഘങ്ങൾ :

  1. ലണ്ടൻ മിഷൻ സൊസൈറ്റി
  2. സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി
  3. ബാസൽ ഇവാഞ്ചലിക്കൽ മിഷൻ
  4. മുസ്ലിം ഐക്യസംഘം
    'മലബാറിൽ(കേരളം) ഞാൻ കണ്ടതിനേക്കാൾ കവിഞ്ഞ ഒരു വിഡ്ഢിത്തം ഇതിന് മുമ്പ് എവിടെയും കണ്ടിട്ടില്ല. സവർണർ നടക്കുന്ന വഴിയിൽക്കൂടി അവർണ്ണന് നടന്നുകൂടാ.. ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്.... അവരുടെ വീടുകൾ അത്രയും ഭ്രാന്താലയങ്ങൾ '' ഇങ്ങനെ പറഞ്ഞതാര് ?