Aതാപനില വ്യതിയാനം
Bഹീറ്റ്ബജറ്റ്
Cആഗോള താപനം
Dഹരിതഗൃഹ വാതകങ്ങൾ
Answer:
B. ഹീറ്റ്ബജറ്റ്
Read Explanation:
ഹീറ്റ്‌ബജറ്റ്
ഭൗമോപരിതലത്തിലേക്ക് എത്തുന്ന മുഴുവൻ ഊർജവും വിവിധ മാർഗങ്ങളിലൂടെ ശൂന്യാകാശത്തേക്ക് മടങ്ങിപ്പോകുന്നു.
ഹീറ്റ്‌ബജറ്റ് എന്ന ദൈനംദിന താപസന്തുലന പ്രക്രിയയിലൂടെ ഭൗമോപരിതല താപം സന്തുലിതമായി നിലനിർത്തപ്പെടുന്നു.
സൗരതാപനവും ഭൗമവികിരണവും തമ്മിലുള്ള സന്തുലനം അറിയപ്പെടുന്നത് ഹീറ്റ്ബജറ്റ്.
സൗരവികിരണത്തിൻ്റെ രൂപത്തിൽ ഭൂമിയിലെത്തുന്ന താപവും ഭൗമവികിരണത്തിൻ്റെ ഫലമായി നഷമാകുന്ന താപവും തുല്യമാകുമ്പോഴാണ് ഭൂമിയുടെ താപബജറ്റ് /താപസന്തുലനം (Heat Budget of the Planet Earth) സംഭവിക്കുന്നത്.
സൂര്യനിൽ നിന്നും ഭൂമിയിലേക്ക് പതിക്കുന്ന സൗരവികിരണത്തിന്റെ കുറച്ചുഭാഗം ഭൗമോപരിതലത്തിൽ എത്താതെ തന്നെ പ്രതിഫലിച്ച് തിരിച്ചുപോകുന്നു.
ഇത്തരത്തിൽ പ്രതിഫലിച്ചു പോകുന്ന വികിരണത്തിന്റെ തോതിനെ വിളിക്കുന്നത് ഭൂമിയുടെ പ്രതിഫലനത്വം (Albedo of the Earth)
പ്രതിഫലനത്വം (Albedo of the Earth)
സൂര്യനിൽനിന്നും അന്തരീക്ഷത്തിൻ്റെ ഉപരിതലത്തിൽ പതിക്കുന്ന സൗരവികിരണം 100 ശതമാനമാണെന്ന് സങ്കൽപിക്കുക.
അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ സൗരോർജത്തിന്റെ കുറച്ചുഭാഗം പ്രതിഫലിപ്പിക്കപ്പെടുകയും, ചിതറിപ്പോവുകയും ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു.
ബാക്കിവരുന്ന ഭാഗം മാത്രമാണ് ഭൗമോപരിതലത്തിലെത്തുന്നത്. ഏതാണ്ട് 35 യൂണിറ്റ് താപം ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നതിന് മുമ്പുതന്നെ പ്രതിഫലിച്ച് ശൂന്യാകാശത്തേക്കുതന്നെ തിരിച്ചുപോകുന്നു.
ഇതിൽ 27 യൂണിറ്റ് മേഘങ്ങളുടെ മുകൾ ഭാഗത്തുനിന്നുതന്നെയും, 2 യൂണിറ്റ് മൂടൽമഞ്ഞിലും ഭൂമിയിലെ ഹിമപാളികളിൽനിന്നുമാണ് പ്രതിഫലിച്ച് തിരിച്ചുപോകുന്നത്.
ഇത്തരത്തിൽ പ്രതിഫലിച്ചുപോകുന്ന വികിരണത്തിന്റെ തോതിനെയാണ് ഭൂമിയുടെ പ്രതിഫലനത്വം (Albedo of the Earth) എന്നു വിളിക്കുന്നത്.
ബാക്കിവരുന്ന 65 യൂണിറ്റിൽ 14 യൂണിറ്റ് താപം അന്തരീക്ഷവും 51 യൂണിറ്റ് ഭൂമിയുടെ ഉപരിതലവും ആഗിരണം ചെയ്യുന്നു.
ഭൗമവികിരണത്തിലൂടെ 51 യൂണിറ്റ് താപം ഭൂമിയിൽനിന്നും തിരിച്ചയയ്ക്കുന്നു.
ഇതിൽ 17 യൂണിറ്റ് ഊർജം നേരിട്ട് ശൂന്യാകാശത്തിലെത്തുമ്പോൾ ബാക്കി 34 യൂണിറ്റ് അന്തരീക്ഷം ആഗിരണം ചെയ്യുന്നു. [6 യൂണിറ്റ് അന്തരീക്ഷം നേരിട്ട് ആഗിരണം ചെയ്യുന്നു.
9 യൂണിറ്റ് സംവഹനത്തിലൂടെയും വായുവിൻ്റെ ഇളകിമറിയലിലൂടെയും (Turbulence) 19 യൂണിറ്റ് ഘനീകരണ ലീനതാപത്തിലുടെയും.
അന്തരീക്ഷം ആഗിരണം ചെയ്ത് 48 യൂണിറ്റ് (14 യൂണിറ്റ് താപം സൗരവികിരണത്തിലൂടെയും +34 യൂണിറ്റ് ഭൗമവികിരണത്തിലൂടെയും) ശൂന്യാകാശത്തേക്ക് തിരിച്ചയയ്ക്കുന്നു.
തന്മൂലം ഭൂമിയിൽനിന്നും അന്തരീക്ഷത്തിൽനിന്നും യഥാക്രമം 17 + 48 = 65 യൂണിറ്റും സൂര്യനിൽനിന്നും സ്വീകരിക്കുന്ന 65 യൂണിറ്റും തുല്യമാവുന്നു.
ഇതിനെയാണ് താപബജറ്റ് അല്ലെങ്കിൽ ഭൂമിയുടെ താപസന്തുലനം (Heat budget or Heat balance of the Earth) എന്നു പറയുന്നത്.