App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണ്ണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തിക നയങ്ങളെ പറയുന്ന പേര്.

Aഉദാരവൽക്കരണം

Bനവ ഉദാരവൽക്കരണം

Cഉദാരവൽക്കരണാനന്തരം

Dസ്വകാര്യവൽക്കരണം

Answer:

B. നവ ഉദാരവൽക്കരണം

Read Explanation:

പുത്തൻ സാമ്പത്തിക നയം:

  • പുത്തൻ സാമ്പത്തിക നയം ഇന്ത്യയിൽ രൂപം കൊണ്ടത് 1991 ലാണ്.
  • പുത്തൻ സാമ്പത്തിക നയം സ്വീകരിച്ചത് പി വി നരസിംഹ രാവുവിന്റെ ഗവൺമെന്റ് കാലത്താണ്.
  • പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ സമയത്തെ ധനകാര്യ വകുപ്പ് മന്ത്രി – ഡോ.മൻമോഹൻ സിംഗ്

പുത്തൻ സാമ്പത്തിക നയത്തിന്റെ ലക്ഷ്യങ്ങൾ:

1.    ഉദാരവൽക്കരണം
2.    സ്വകാര്യവൽക്കരണം
3.    ആഗോളവൽക്കരണം

ഉദാരവൽക്കരണം:

        രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉള്ള, സർക്കാർ നിയന്ത്രണങ്ങളും, സ്വാധീനവും, പരിമിതപ്പെടുത്തുന്നതിനെ ‘ഉദാരവൽക്കരണം’ എന്നു പറയുന്നു.

സ്വകാര്യവൽക്കരണം:

       വ്യവസായ, വ്യാപാര, വാണിജ്യ രംഗങ്ങളിലുള്ള സർക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തം കുറയ്ക്കുവാൻ ഉദ്ദേശിച്ചുള്ള നയമാണ്, ‘സ്വകാര്യവൽക്കരണം’.

ആഗോളവൽക്കരണം:

       മൂലധനം, സാങ്കേതിക വിദ്യ, ഉത്പന്നങ്ങൾ എന്നിവയ്ക്ക്, നിയന്ത്രണമില്ലാതെ, ഒരു രാജ്യത്ത് നിന്നും, മറ്റൊരു രാജ്യത്തേക്ക് വ്യാപിക്കുന്നതിനെ ‘ആഗോളവൽക്കരണം’ എന്ന് പറയുന്നു.


Related Questions:

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ലോക സമ്പദ്‌വ്യവസ്ഥയുമായി സമന്വയിപ്പിന്നതിനെ എന്ത് പറയുന്നു ?
കാര്യക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതൽ മത്സരം അവതരിപ്പിച്ച മാർഗ്ഗം ഏത് ?
Not a feature of New Economic Policy
The year 1991 is significant in Indian economic history because it marks the beginning of the ?
കൂടുതൽ മേഖലകളിലേക്ക് വിദേശ നിക്ഷേപം അനുവദിക്കുന്നത് ഏത് സാമ്പത്തിക നയത്തിൻ്റെ സവിശേഷതയാണ് ?