App Logo

No.1 PSC Learning App

1M+ Downloads
സർവ്വരാജ്യ സഖ്യത്തിൽ അംഗമല്ലാതിരുന്ന രാജ്യം ഇവയിൽ ഏതാണ്?

Aബ്രിട്ടൺ

Bഅമേരിക്ക

Cഇറ്റലി

Dജപ്പാൻ

Answer:

B. അമേരിക്ക

Read Explanation:

അമേരിക്കയുടെ അഭാവം

  • ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും ലക്ഷ്യമിട്ടാണ് 1920 ൽ സർവ്വരാജ്യ സഖ്യം  (LoN) സ്ഥാപിതമായത്
  • മുൻ അമേരിക്കൻ പ്രസിഡണ്ടായിരുന്നു വുഡ്രോ വിൽസൺ ആണ് സർവ്വരാജ്യ സഖ്യം അഥവാ 'ലീഗ് ഓഫ് നേഷൻസ് 'എന്ന ആശയം മുന്നോട്ട് വെച്ചത്
  • എന്നാൽ കൂടിയും അമേരിക്ക ലീഗ് ഓഫ് നേഷൻസിൽ അംഗമായിരുന്നില്ല.
  • അംഗത്വം നേടാനൻ അമേരിക്കൻ പ്രസിഡൻ്റ് വുഡ്രോ വിൽസൻ ശ്രമിച്ചെങ്കിലും,ലീഗ് ഓഫ് നേഷൻസിലെ അംഗത്വം ഉൾപ്പെടുന്ന വെർസൈൽസ് ഉടമ്പടി അംഗീകരിക്കുന്നതിനെതിരെ യു.എസ് സെനറ്റ് വോട്ട് ചെയ്തതായിരുന്നു ഇതിന് കാരണം 
  • വെർസൈൽസ് ഉടമ്പടി അമേരിക്കയുടെ പരമാധികാരത്തെ ദുർബലപ്പെടുത്തുമെന്നാണ് സെനറ്റ് ഉയർത്തിയ വാദം.

  • ഒരു പ്രമുഖ ലോകശക്തിയായിരുന്ന അമേരിക്കയുടെ അഭാവം സർവ്വരാജ്യ സഖ്യത്തിനെയും പ്രതികൂലമായി ബാധിച്ചു
  • യുഎസ് അംഗത്വമില്ലാതെ, ലീഗിന് കാര്യമായ രാഷ്ട്രീയവും സാമ്പത്തികവുമായ പിന്തുണ ഇല്ലായിരുന്നു
  • ആഗോള തലത്തിൽ സമിതിയുടെ തീരുമാനങ്ങളും സംരംഭങ്ങളും നടപ്പിലാക്കാനുള്ള കഴിവ് പരിമിതപ്പെട്ടു

Related Questions:

കൊറോണ വൈറസിൻറെ പുതിയ വകഭേദങ്ങൾ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനുമായി ആരംഭിച്ച ആഗോള ലബോറട്ടറി ശൃംഖല ഏത് പേരിൽ അറിയപ്പെടുന്നു ?

2023 ജനുവരിയിൽ UN രക്ഷസമിതിയിൽ ആദ്യമായി താത്കാലിക അംഗത്വം നേടിയ രാജ്യങ്ങൾ ഏതൊക്കെയാണ് ? 

  1. മൊസാംബിക്ക്
  2. സ്വിറ്റ്സർലൻഡ്
  3. ഇക്വഡോർ 
  4. മാൾട്ട 
How many non-permanent members are there in the Security Council?
When did Britain leave the European Union?
2024-ലെ G20 ഉച്ചകോടി നടക്കുന്ന രാജ്യം ഏത്?