App Logo

No.1 PSC Learning App

1M+ Downloads
സൾഫ്യൂറിക് ആസിഡിൻ്റെ നിർമ്മാണത്തിൽ സമ്പർക്ക പ്രക്രിയ വഴി ഉപയോഗിക്കുന്ന ഉൽപ്രേരകം:

AV₂O₅

BFe

CNO

DAl₂O3

Answer:

A. V₂O₅

Read Explanation:

  • ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത് - സൾഫ്യൂരിക് ആസിഡ് (H₂SO₄ )
  • രാസവസ്തുക്കളുടെ രാജാവ് - സൾഫ്യൂരിക് ആസിഡ് 
  • സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ ( കോൺടാക്ട് പ്രോസസ് )
  •  സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെന്റോക്സൈഡ് (V₂O₅ )

 സമ്പർക്ക പ്രക്രിയയുടെ ഘട്ടങ്ങൾ 

  • സൾഫറിനെയോ സൾഫൈഡ് അയിരുകളെയോ വായുവിൽ കത്തിച്ച് സൾഫർ ഡയോക്സൈഡ് ഉണ്ടാക്കുന്നു (SO₂ )

  • സൾഫർ ഡയോക്സൈഡിനെ വനേഡിയം പെന്റോക്സൈഡിന്റെ സാന്നിദ്ധ്യത്തിൽ സംയോജിപ്പിച്ച് സൾഫർ ട്രൈഓക്സൈഡ് നിർമ്മിക്കുന്നു (SO₃ )

  • സൾഫർ ട്രൈഓക്സൈഡിനെ ഗാഢ സൾഫ്യൂരിക് ആസിഡിൽ ലയിപ്പിച്ച് ഒലിയം(H₂S₂O₇ ) ഉണ്ടാക്കുന്നു 

  • ഒലിയം ജലത്തിൽ ലയിപ്പിച്ച് സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്നു 

Related Questions:

Aufbau തത്വത്തിന്റെ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
The scattering of light by colloidal particle is called :
തുല്യ എണ്ണം ക്വാർക്കുകളും ആന്റിക്വാർക്കുകളും ചേർന്ന് നിർമ്മിതമായ ഹാഡ്രോണിക് സബ് അറ്റോമിക് കണിക ഏതാണ് ?
താഴെ തന്നിരിക്കുന്നവയിൽ ദോലനവുമായി ബന്ധപ്പെട്ട ചലനം ഏത്?
2024 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച് കേരളത്തിലെ ഏക മന്ത്രി: